Latest News

'സുഹാന ഖാന്റെ ബോളിവുഡ് അരങ്ങേറ്റമായ വെബ് സീരിസ് ദി ആര്‍ച്ചീസില്‍ അതിഥിയായി ഷാരൂഖ് എത്തിയേക്കുമെന്ന് സൂചന; ട്രെയിലര്‍ പുറത്ത്

Malayalilife
'സുഹാന ഖാന്റെ ബോളിവുഡ് അരങ്ങേറ്റമായ വെബ് സീരിസ് ദി ആര്‍ച്ചീസില്‍ അതിഥിയായി ഷാരൂഖ് എത്തിയേക്കുമെന്ന് സൂചന; ട്രെയിലര്‍ പുറത്ത്

ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. എന്നാല്‍ സിനിമയ്ക്ക് പകരം വെബ് സീരീസിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. സൊയാ അക്തര്‍ സംവിധാനം ചെയ്യുന്ന 'ദി ആര്‍ച്ചീസ്' എന്ന സീരീസില്‍ ഷാരൂഖ് കൂടി എത്തുമെന്നാണ് പുതിയ വിവരം.

സീരീസിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ട്രെയ്ലറില്‍ പ്രാധാന്യത്തോടെ സുഹാന എത്തുന്നുണ്ട്. പ്രണയവും സൗഹൃദവുമൊക്കെയാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ആര്‍ച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയുള്ളതാണ് കഥ. 

ശ്രീദേവി-ബോണി കപൂര്‍ ദമ്പതികളുടെ മകള്‍ ഖുഷി കപൂറും സീരീസില്‍ പ്രധാന താരമാണ്. അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍ നന്ദയുടെ മകന്‍ അഗസ്ത്യ നന്ദയും ചിത്രത്തിലെ താരങ്ങളിലൊരാളാണ്. മിഹിര്‍ അഹൂജ, വേദങ് റെയ്‌ന, ഡോട്ട്, യുവ്രാജ് മെന്ദ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 'ദി ആര്‍ച്ചീസ്' ഡിസംബര്‍ 7 നാണ് നെറ്റ്ഫ്‌ലിക്‌സില്‍ പ്രീമിയര്‍ ആരംഭിക്കുന്നത്.


 

The Archies Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES