Latest News

പിച്ചക്കാരോടും സെക്സ് വര്‍ക്കേഴ്സിനോടും ഒരിക്കലും തര്‍ക്കിക്കരുത്; വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടൻ ടിനി ടോം

Malayalilife
 പിച്ചക്കാരോടും സെക്സ് വര്‍ക്കേഴ്സിനോടും ഒരിക്കലും തര്‍ക്കിക്കരുത്; വിമര്‍ശനങ്ങള്‍ക്കെതിരെ  പ്രതികരണവുമായി നടൻ  ടിനി ടോം

മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ മിമിക്രി കലാകാരനും അഭിനേതാവുമാണ് ടിനി ടോം.  നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന്റെ ഒരു പ്രസ്താവന വിവാദമായി മാറിയിരിക്കുകയാണ്.  സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ടിനി ടോം.

താന്‍ ജനിച്ചത് വായില്‍ വെള്ളിക്കരണ്ടിയുമായല്ല എന്നും  നിരവധി ഉത്സവപ്പറമ്ബുകളിലൂടെ പരിപാടികള്‍ അവതരിപ്പിച്ചാണ് വളര്‍ന്നതെന്നുമാണ് താരം പറയുന്നത്. അത് കൊണ്ട് തന്നെ തനിക്ക് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും താനൊരു തുറന്ന പുസ്തകമാണെന്നും ടിനി  ‌വ്യക്തമാക്കുകയാണ്. അതേസമയം    ഒരു ഹാസ്യ പരിപാടിയിലെ ബോഡി ഷെയ്മിങ്ങിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ നടനും മിമിക്രി കലാകാരനുമായ  ടിനി രംഗത്ത്  എത്തുകയും ചെയ്‌തു.  താരം തന്റെ പ്രതികരണം തുടര്‍ന്ന് നടന്ന സംഭവങ്ങളിലായിരുന്നു രേഖപ്പെടുത്തിയത്.

പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നും വന്നവരുടെ അന്നമാണ് മിമിക്രിയെന്നും ആരെയും അപമാനിക്കാനോ , തെറ്റിദ്ധരിപ്പിക്കാനോ ഉദ്ദേശിച്ചല്ല  താന്‍ കാര്യങ്ങള്‍ പറയുന്നതെന്നും ടിനി ടോം തുറന്ന് പറയുകയാണ്. എന്നാല്‍ പിച്ചക്കാരോടും സെക്സ് വര്‍ക്കേഴ്സിനോടും ഒരിക്കലും തര്‍ക്കിക്കരുത്. ഗതി കേടുകൊണ്ടാണ്, മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തതിനാലാണ് അവര്‍ ആ വഴി തിരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ  അത്തരത്തിലുള്ളവരോട് ഞാന്‍ പ്രതികരിക്കാറില്ല. ഓരോ സെെബര്‍ അറ്റാക്ക് നടക്കുമ്പോഴും കൂടുതല്‍ പവര്‍ഫുള്‍ ആകുമെന്നും  താരം പറയുന്നു.

 സോഷ്യല്‍ മീഡിയയില്‍  താരത്തിന്റെ പ്രതികരണം വ്യാപക പ്രതിഷേധമാണ് ഉയർത്തിയത്. ഒരു വിഭാ​ഗത്തിനെതിരെ പ്രതികരിച്ച രീതി മോശമായെന്നും അവഹേളിക്കുന്ന തരത്തിലാണെന്നുമാണ്  ഇപ്പോൾ  താരത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

Tiny Tom controversial statement goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES