ഷെയിന്‍ നിഗം കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഉല്ലാസത്തിന്റെ ടീസര്‍ ട്രെന്റിങില്‍ 11 ാം സ്ഥാനത്താണ്.ട്രെയിന്‍ യാത്രക്കിടെ തന്റെ ഹിമാലയന്‍ യാത്രയെക്കുറിച്ച് പറയുന്ന ഷെയിന്‍ നിഗത്തെയാണ് ടീസറില്‍ കാണുന്നത്. ഹിമാലയത്തില്‍ വച്ച് പ്രണവിനെ കണ്ടെന്നും അടുത്ത സുഹൃത്തുക്കളായെന്നുമെല്ലാമാണ് തട്ടിവിടുന്നത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് ഉല്ലാസത്തില്‍ ഷെയിന്‍ എത്തുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് നായിക. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ളതാണ് ചിത്രം. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിയോണ ലിഷോയ്, അപ്പുക്കുട്ടി, ജോജി, അംബിക, നയന എല്‍സ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
നവാഗതനായ ജീവന്‍ ജോജോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സ്വരൂപ് ഫിലിപ്പാണ്.കോമഡി എന്റര്‍ടെയിനറായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്
കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.