Latest News

മല്ലുസിംഗിന് ശേഷം സംവിധായകന്‍ വൈശാഖിനൊപ്പം ചേര്‍ന്ന് ബ്രൂസ്ലിയാവാന്‍ ഉണ്ണിമുകുന്ദന്‍; എല്ലാ ആക്ഷന്‍ ഹീറോകള്‍ക്കും സമര്‍പ്പിക്കുന്നതായി നടന്‍

Malayalilife
മല്ലുസിംഗിന് ശേഷം സംവിധായകന്‍ വൈശാഖിനൊപ്പം ചേര്‍ന്ന് ബ്രൂസ്ലിയാവാന്‍ ഉണ്ണിമുകുന്ദന്‍; എല്ലാ ആക്ഷന്‍ ഹീറോകള്‍ക്കും സമര്‍പ്പിക്കുന്നതായി നടന്‍

ണ്ണിമുകുന്ദന്‍ കരിയര്‍ ഹിറ്റായ മല്ലുസിംഗിന് ശേഷം സംവിധായകന്‍ വൈശാഖിനൊപ്പം ചേരുകയാണ് 'ബ്രൂസ്ലി'യിലൂടെ. നീണ്ട പത്ത് വര്‍ഷത്തിന് ശേഷം വൈശാഖുമൊത്ത് പുതിയ ചിത്രം ആരംഭിക്കുന്ന വിവരം ഉണ്ണിമുകുന്ദന്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 

ബ്രൂസ്ലിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി നടന്‍ ആക്ഷന്‍ സിനിമകളോടുളള തന്റെ ഇഷ്ടത്തിനും ആക്ഷന്‍ ഹീറോകളോടുളള ഇഷ്ടത്തിനും ഈ ചിത്രം സമര്‍പ്പിക്കുകയാണെന്ന് ഉണ്ണി മുകുന്ദന്‍ കുറിച്ചു.

25 കോടി ബിഗ്ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്.ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.

ഞാനും വൈശാഖേട്ടനും ഒന്നിച്ചിട്ട് പത്ത് വര്‍ഷമായി എന്ന് വിശ്വസിക്കാനാവുന്നില്ല. ഉദയേട്ടന്റെ സ്‌ക്രിപ്റ്റിലാണ് ആദ്യമായി ഞാന്‍ നായകനാവുന്നത്. ഗോകുലം ഗോപാലന്‍ സാര്‍ എന്നിലര്‍പ്പിച്ച വിശ്വാസവും ബോധ്യങ്ങളുമില്ലെങ്കില്‍ ഈ മാഗ്‌നം പ്രോജക്റ്റ് സംഭവിക്കില്ല. വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍, കൃഷ്ണമൂര്‍ത്തിയേട്ടാ എല്ലാവര്‍ക്കും നന്ദി.കൂടുതലൊന്നും കൂട്ടിച്ചേര്‍ക്കുന്നില്ല, എല്ലാത്തിനുമായി ഞാന്‍ വരികയാണ് ന്നാണ് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചത്

ഉണ്ണിമുകുന്ദന്‍ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ 2020 സെപ്തംബറിലാണ് പുറത്തിറങ്ങിയത്. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത മേപ്പടിയാന്‍ ആണ് ഉണ്ണി നായകനായി അവസാനം പുറത്തിറങ്ങിയ ചിത്രം. ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം 12ത്ത് മാനിലും ഉണ്ണി അഭിനയിച്ചു.അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ഷെഫീക്കിന്റെ സന്തോഷം ആണ് ഉണ്ണിമുകുന്ദന്റെ പുറത്തിറങ്ങാനുളള അടുത്ത ചിത്രം.

Unni Mukundan as Bruce Lee in Vysakhs

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES