നടി ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്ന പ്രചരണത്തിനെതിരേ നടി ഉര്‍വശി റൗട്ടെല്ല വീണ്ടും രംഗത്തെത്തി.ബോണി കപൂര്‍ അനുചിതമായി തന്നെ സ്പര്‍ശിച്ചിട്ടില്ലെന്നും ബോണി കപൂറിന്റെ ഒരാംഗ്യം അനാവശ്യമായി പെരുപ്പിച്ച് കാണിക്കുകയാണ് സംഭവിച്ചതെന്നാണ് ഉര്‍വ്വശി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.
'ആ വീഡിയോ പെട്ടെന്ന് തന്നെ വൈറലായി, എന്നാല്‍ ബോണി കപൂറിന്റെ ഒരാഗ്യം പെരുപ്പിച്ച് കാണിക്കുകയാണ് സംഭവിച്ചത്. ഞാന്‍ എത്തുന്നതിന് മുമ്പേ അദ്ദേഹം അവിടെ എത്തിയിരുന്നു. ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നു ഞങ്ങള്‍. വീഡിയോ കണ്ട് ഞെട്ടിപ്പോയി. എടുത്ത ആങ്കിള്‍ അത്തരത്തിലായതു കൊണ്ടാണ് ഇങ്ങനെ വൈറലായത്. സംഭവം നടന്ന് ഏഴു ദിവസത്തോളം തനിക്ക് നിരന്തരം കോളുകള്‍ വന്നിരുന്നതായും താരം പറയുന്നു.
നിര്‍മ്മാതാവ് ജയന്തിലാല്‍ ഗാഡയുടെ മകന്‍ അക്ഷയ് ഗാഡയുടെ വിവാഹ റിസപ്ഷനിടെ നിര്‍മ്മാതാവ് ബോണി കപൂര്‍ നടി ഉര്‍വ്വശി റൗട്ടേലയെ അനുചിതമായി സ്പര്‍ശിച്ചെന്ന് ആരോപിച്ച് വീഡിയോ എത്തിയത്. ബോണി കപൂര്‍ ഉര്‍വ്വശിയുടെ പിന്നില്‍ സ്പര്‍ശിക്കുന്നതായുള്ള വീഡിയോയാണ് വൈറലായത്.