ഇന്ത്യ-പാകിസ്താന്‍ ലോകകപ്പ് മത്സരം കണ്ടുകൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ മോഷണം പോയെന്ന വാര്‍ത്ത നടി ഉര്‍വ്വശി റൗട്ടേല തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരുന്നു.24കാരറ്റ് സ്വര്‍ണത്തിലുള്ള തന്റെ ഐഫോണ്‍ നഷ്ടമായെന്ന് നടി പരാതി നല്‍കിയതാണ് നടി സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചത്.
ഇപ്പോഴിതാ ഫോണ്‍ കണ്ടെത്തിയതായി ഒരാള്‍ ഉര്‍വശിയ്ക്ക് ഇമെയില്‍ അയച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് നടി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിട്ടുണ്ട്. ഒരു സഹായം ചെയ്യാതെ ഫോണ്‍ തിരിച്ച് നല്‍കില്ലെന്നാണ് ആരാധകന്‍ അറിയിച്ചത്
എന്റെ കൈയില്‍ നിങ്ങളുടെ ഫോണ്‍ ഉണ്ട്. എന്നാല്‍ എന്റെ സഹോദരനെ ക്യാന്‍സറില്‍ നിന്ന് രക്ഷിക്കാന്‍ എന്നെ സഹായിക്കണം' എന്നതാണ് ഇമെയിലില്‍ എഴുതിയിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടിനൊപ്പം ഉര്‍വശി ഒരു തംമ്പ്‌സ് അപ്പും നല്‍കി പ്രതികരിച്ചിരുന്ന
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ - പാകിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം നടന്നത്. ഈ മത്സരം കാണാന്‍ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. അക്കൂട്ടത്തില്‍ നടി ഉര്‍വശി റൗട്ടേലയും ഉണ്ടായിരുന്നു. മത്സരം തുടങ്ങുന്നതിന് മുന്‍പ് സ്റ്റേഡിയത്തില്‍ നിന്നുള്ള വീഡിയോയും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോണ്‍ നഷ്ടമായത്. പിന്നാലെ താരം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇക്കാര്യം അറിയിച്ച് പോസ്റ്റ് പങ്കുവച്ചു.
24 കാരറ്റ് ഒര്‍ജിനല്‍ സ്വര്‍ണത്തിലുള്ള എന്റെ ഐ ഫോണ്‍ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നഷ്ടപ്പെട്ടു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കുക'.- എന്നാണ് പോസ്റ്റില്‍ നടി കുറിച്ചത്. പോസ്റ്റില്‍ അഹമ്മദാബാദ് പൊലീസില്‍ പരാതി നല്‍കിയ പേപ്പറിന്റെ ചിത്രവും ഉണ്ടായിരുന്നു. ഉര്‍വശിയുടെ പോസ്റ്റിന് നിരവധി പ്രതികരണവും ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഒരു ആരാധകന്‍ ഫോണ്‍ കൈവശം ഉള്ളതായി ഇമെയില്‍ അയച്ചത്.
മൊബൈല്‍ ഫോണിന്റെ അവസാന ലൊക്കേഷന്‍ പങ്കുവെച്ചുകൊണ്ടാണ് താരം തന്നെ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്. അഹമ്മദാബാദിലെ മാളിലാണ് അവസാനമായി ഫോണിന്റെ ലൊക്കേഷന്‍ കാണിക്കുന്നത്. എന്നാല്‍ എന്താണ് പ്രതിഫലമെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല