കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റിവെച്ചു. ഏപ്രില്‍ അഞ്ചിനാണ് ഉത്തരയുടെയും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ വിവാഹം ആഗസ്റ്റിലേക്ക് മാറ്റുകയാണെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ഉത്തര ഉണ്ണി. അഭിനയവും നൃത്തവുമൊക്കെയായി സജീവമാണ് താരം. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന സന്തോഷം പങ്കുവെച്ചായിരുന്നു അടുത്തിടെ താരപുത്രിയെത്തിയത്. ബിസിനസുകാരനായ നിതേഷ് നായരുമായുള്ള എന്‍ഗേജ്മെന്റ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഏപ്രില്‍ 5നാണ് തങ്ങളുടെ വിവാഹമെന്ന് ഉത്തര പറഞ്ഞിരുന്നു
നേരത്തെ നിശ്ചയിച്ച തിയതില്‍ അമ്ബലത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ താലികെട്ട് നടത്തുമെന്നും സാഹചര്യങ്ങള്‍ ശാന്തമായ ശേഷം ആഘോഷപരിപാടികള്‍ ആലോചിക്കുമെന്നും ഉത്തര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. എന്നാലിപ്പോള്‍ ആ തീരുമാനവും മാറ്റിയിരിക്കുകയാണ്.
എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും പറഞ്ഞ ഉത്തര വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമാപണവും നടത്തിയിരുന്നു.