Latest News

ശ്രീറാം എന്നെഴുതിയ വസ്ത്രം കൊണ്ട് മാറു മറച്ച നടി വാണിക്കെതിരെ വിമര്‍ശനം മുറുകുന്നു; മതവികാരം വ്രണപ്പെടുത്തിയതിന് ബോളിവുഡ് നടിക്കെതിരെ കേസ്; സോഷ്യല്‍മീഡിയയില്‍ വൈറലായി നടിയുടെ ഗ്ലാമറസ് ചിത്രങ്ങളും

Malayalilife
ശ്രീറാം എന്നെഴുതിയ വസ്ത്രം കൊണ്ട് മാറു മറച്ച നടി വാണിക്കെതിരെ വിമര്‍ശനം മുറുകുന്നു; മതവികാരം വ്രണപ്പെടുത്തിയതിന് ബോളിവുഡ് നടിക്കെതിരെ കേസ്; സോഷ്യല്‍മീഡിയയില്‍ വൈറലായി നടിയുടെ ഗ്ലാമറസ് ചിത്രങ്ങളും

ബോളിവുഡ് താരങ്ങള്‍ വസ്ത്രങ്ങളുടെ പേരില്‍ വിമര്‍ശനം നേരിടേണ്ടി വരുന്നത് പതിവാണ്. ഇപ്പോളിതാ ബോളിവുഡ് സുന്ദരി വാണി കപൂറും അത്തരമൊരു വിവാദത്തില്‍ പെട്ടിരിക്കുകയാണ്.രാം എന്ന് എഴുതിയ വസ്ത്രം അണിഞ്ഞ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത നടി പുലിവാല് പിടിച്ചിരിക്കുകയാണ്,

ശ്രീറാം എന്ന പേര് ആവര്‍ത്തിച്ചെഴുതിയ ടോപ്പ് ആണ് വാണി അണിഞ്ഞിരുന്നത്. വസ്ത്രം ധരിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെവാണിക്കെതിരെ വന്‍വിമര്‍ശനം ഉയര്‍ന്നിരുന്നു. മാത്രമല്ല
മുംബയ് സ്വദേശിയായ എന്‍..എം. ജോഷി എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടിക്കെതിരെ പൊലീസ് കേസും എടുത്തിരിക്കുകയാണ്.

വാണി മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ് ഇയാള്‍ പരാതിയില്‍ ആരോപിക്കുന്നത്. വാണി അര്‍ദ്ധനഗ്‌നയായുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നതെന്നും ഭഗവാന്‍ ശ്രീരാമന്റെ പേരാണ് കഴുത്ത് മുതല്‍ മാറിടം വരെ മറയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വിശദീകരിച്ചാണ് വാണിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.വാണി മാപ്പ് പറയണമെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശകരുടെ ആവശ്യം. സംഭവത്തില്‍ നടിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിശദീകരണം തേടി.

Read more topics: # വാണി കപൂര്‍
Vaani Kapoor Ram Bikini Case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES