Latest News

പതിവ് പോലെ തലൈവരുടെ മാസ് എന്‍ട്രി; ഒപ്പം അമിതാബും കൂളന്‍ ലുക്കില്‍ ഫഹദും; ടി ജെ ജ്ഞാനവേല്‍ ചിത്രം വേട്ടൈയന്‍' ട്രെയ്ലര്‍ എത്തി; ചിത്രം ഒക്ടോബര്‍ 10 ന് തിയറ്ററുകളിലെത്തും 

Malayalilife
പതിവ് പോലെ തലൈവരുടെ മാസ് എന്‍ട്രി; ഒപ്പം അമിതാബും കൂളന്‍ ലുക്കില്‍ ഫഹദും; ടി ജെ ജ്ഞാനവേല്‍ ചിത്രം വേട്ടൈയന്‍' ട്രെയ്ലര്‍ എത്തി; ചിത്രം ഒക്ടോബര്‍ 10 ന് തിയറ്ററുകളിലെത്തും 

ജയിലര്‍ എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ പോകുന്ന രജനികാന്ത് ചിത്രമാണ് 'വേട്ടൈയന്‍'. ചിത്രത്തിന്റെ ട്രെയ്ലര്‍ ഇന്നെത്തിയിരുന്നു. ഇറങ്ങി 2 മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ട്രെയ്ലര്‍ 1 മില്യണിലധികം പ്രേക്ഷകര്‍ കണ്ട് കഴിഞ്ഞു. രണ്ടര മിനിറ്റിലേറെ ദൈര്‍ഘ്യമുണ്ട് ചിത്രത്തിന്റെ ട്രെയ്ലറിന്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അവസാന ചിത്രം ജയിലര്‍ പോലെ തന്നെ താരനിര കൊണ്ട് ശ്രദ്ധേയമാവുകയാണ് വേട്ടൈയനും. വിനായകന്‍ പ്രതിനായകനായെത്തിയ 'ജയിലര്‍' റില്‍ മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്രോഫ് എന്നിങ്ങനെ അതിഥിതാരങ്ങളുടെ വമ്പന്‍ നിര തന്നെ ഉണ്ടായിരുന്നു. 

അതേസമയം, അമിതാഭ് ബച്ചന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, സാബുമോന്‍ അബ്ദുസമദ് എന്നിങ്ങനെ വലിയൊരു താരനിരയുമായി തന്നെയാണ് സൂപ്പര്‍ സ്റ്റാറിന്റെ അടുത്ത ചിത്രവും ഒരുങ്ങിയിരിക്കുന്നത്. ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. പ്രഖ്യാപനം വന്നത് മുതല്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ ആരാധകര്‍. ജയ് ഭീം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ടി ജെ ജ്ഞാനവേല്‍. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. രജനികാന്തിനൊപ്പം അമിതാഭ് ബച്ചന്‍ എത്തുന്നു എന്നതാണ് വേട്ടൈയന്റെ ഏറ്റവും പ്രധാന ആകര്‍ഷണം. 

33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ റിതിക സിംഗും ദുഷറ വിജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി അനിരുദ്ധ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ട്രെയ്ലറില്‍ രജനിക്കൊപ്പം ആക്ഷന്‍ രംഗങ്ങളില്‍ ഫഹദുമുണ്ട്. ഒക്ടോബര്‍ 10 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Read more topics: # 'വേട്ടൈയന്‍
Vettaiyan Trailer Rajinikanth Amitabh Bachchan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES