Latest News

അധ്യാപക ലോകത്തെ കഥപറഞ്ഞ് വിഡ്ഢികളുടെ മാഷ്; ദിലീപ് മോഹനും അഞ്ജലി നായരും ഒന്നിക്കുന്ന സിനിമയുടെ ട്രെയ്ലര്‍ കാണാ

Malayalilife
 അധ്യാപക ലോകത്തെ കഥപറഞ്ഞ് വിഡ്ഢികളുടെ മാഷ്; ദിലീപ് മോഹനും അഞ്ജലി നായരും ഒന്നിക്കുന്ന സിനിമയുടെ ട്രെയ്ലര്‍ കാണാ

ദിലീപ് മോഹന്‍, അഞ്ജലി നായര്‍, ശാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് വി.എ. സംവിധാനം ചെയ്യുന്ന സിനിമയാണ് 'വിഡ്ഢികളുടെ മാഷ്' (Viddikalude Maashu). ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. 

മണിയന്‍പിള്ള രാജു, തമിഴ് നടന്‍ മനോബാല, മണികണ്ഠന്‍ പട്ടാമ്പി, സുനില്‍ സുഖദ, രാജേഷ് പറവൂര്‍, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയരായ അഖില്‍ സി.ജെ., സ്റ്റീവ്, ദിവിന്‍ പ്രഭാകര്‍, ദിലീപ് പാലക്കാട്, അമെയ തുമ്പി എന്നിവരും അഭിനേതാക്കളായി അണിനിരക്കുന്നു.

ബാക്ക് ബെഞ്ചേഴ്‌സ് ഡ്രാമയുടെ ബാനറില്‍ ഒ.എം.ആര്‍. റസാഖ്, ബാബു വി., രാജേഷ് സോമന്‍, ദിലീപ് മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.  ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം നിര്‍വ്വഹിക്കുന്നു.  ദിലീപ് മോഹനാണ് തിരക്കഥയും സംഭാഷണവും.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു. എഡിറ്റര്‍- ഷിബു പെരിശ്ശേരി. ക്രിയേറ്റീവ് കോണ്‍ട്രീബ്യൂഷന്‍- കൃഷ്ണ പൂജപ്പുര, കല- അന്‍സാരി, മേക്കപ്പ്- ഷിബുജി വൈന്‍ത്തല, വസ്ത്രാലങ്കാരം- ശിവഭക്തന്‍, സ്റ്റില്‍സ്- മിഥുന്‍ ടി. സുരേഷ്, അസോസിയേറ്റ് ഡയറക്ടര്‍- ഹരി സുധന്‍, ഡിസൈന്‍- മിഥുന്‍ സുരേഷ്, ആക്ഷന്‍- മാഫിയ ശശി, ഫിനാന്‍സ് കണ്‍ട്രോളര്‍- ദീപക് ആലിപ്പറമ്പ, ചീഫ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- മൈജോണ്‍ ബ്രിട്ടോ, പ്രൊഡക്ഷന്‍ ഡിസൈനര്‍- കണ്ണന്‍ നായര്‍.


 

Viddikalude Mashu Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES