ലോകേഷ് കനഗരാജ് വിജയ് ചിത്രം 'ദളപതി 67'ല്‍ നായികയായി തെന്നിന്ത്യന്‍ സുന്ദരി തൃഷയെത്തുന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. 14 വര്‍ശങ്ങള്‍ക്കു ശേഷമാണ് തൃഷയും വിജയ്യും ഒന്നിക്കുന്നത്. 2008ല്‍ പുറത്തിറങ്ങിയ കുരുവിയിലാണ് ഇരുവരും അവസാനം ഒന്നിച്ചത്.
ഷൂട്ടിങ്ങിന്റെ ഭാഗമായി കശ്മീരിലെത്തിയ അണിയറപ്രവര്‍ത്തകരുടെ ലിസ്റ്റില്‍ തൃഷയുടെ പേരും ഉണ്ടായിരുന്നു. ഒടുവില്‍ നിര്‍മാതാക്കള്‍ തന്നെ ട്വിറ്ററിലൂടെ ചിത്രത്തില്‍ തൃഷയും ഉണ്ടാകുമെന്ന കാര്യം പറയുകയായിരുന്നു. എന്നാലിപ്പോള്‍ദളപതി67ന്റ പൂജയുടെ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
തൃഷ തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇരുവരും ഒന്നിച്ച് പൂജയില്‍ പങ്കെടുക്കുന്ന ചിത്രമാണ് തൃഷ ഷെയര്‍ ചെയ്തത്. നിങ്ങള്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രമിതാഎന്നാണ് തൃഷ കുറിച്ചത്. ഗോള്‍ഡന്‍ പെയര്‍ എന്നാണ് കമന്റ് ബോക്സില്‍ ആരാധകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
ഗില്ലി, കുരുവി, തിരുപാച്ചി, ആതി എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഗില്ലി, തിരുപാച്ചി എന്നീ ചിത്രങ്ങള്‍ വിജയ് എന്ന നടനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കെത്തിച്ചു.സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, മിഷ്‌കിന്‍, ഗൗതം മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യൂ തോമസ്, പ്രിയ ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം ഒരുക്കുന്നത്.