Latest News

ആ സീന്‍ ചെയ്തതിനു ശേഷം എല്ലാവരും ക്ലാപ്പ് ചെയ്തു; രണ്‍ജി എന്നെ ഓടി വന്നു കെട്ടിപ്പിടിച്ചു കരയുന്നുണ്ടായിരുന്നു; തുറന്ന് പറഞ്ഞ് വിജയരാഘവൻ

Malayalilife
ആ സീന്‍ ചെയ്തതിനു ശേഷം എല്ലാവരും ക്ലാപ്പ് ചെയ്തു; രണ്‍ജി എന്നെ ഓടി വന്നു കെട്ടിപ്പിടിച്ചു കരയുന്നുണ്ടായിരുന്നു; തുറന്ന് പറഞ്ഞ് വിജയരാഘവൻ

ലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് വിജയരാഘവന്‍. സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ  നായകനായി എത്തിയ അദ്ദേഹം തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ  തന്‍റെ കരിയറിലെ ഏറ്റവും മികച്ച വില്ലന്‍ വേഷത്തെക്കുറിച്ച്‌ തുറന്ന് പറയുകയാണ് നടൻ  വിജയരാഘവന്‍.

'ഏകലവ്യന്‍ എന്ന സിനിമയിലെ അനുഭവം എനിക്ക് മറക്കാന്‍ കഴിയാത്തതാണ് എന്നില്‍ നിന്ന് പ്രേക്ഷകര്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു റോള്‍ ആയിരുന്നു അത്. അതിന്റെ തിരക്കഥ എഴുതിയ രണ്‍ജി പണിക്കര്‍ എന്റെ അടുത്ത സുഹൃത്താണ് ഒരു ദിവസം രണ്‍ജി സെറ്റിലുള്ളപ്പോള്‍ അതിലെ ഒരു പ്രധാന സീന്‍ എടുത്തു.

ഗണേഷ് അതില്‍ എന്റെ സുഹൃത്തിന്റെ മകനാണ്,ഗണേഷിനെ പോലീസ് പിടിക്കുമ്ബോള്‍ ഞാന്‍ ഇറക്കാന്‍ വരുന്നതാണ് രംഗം. അതില്‍ ജഗതി ഗീത സുരേഷ് ഗോപി എല്ലാവരുമായും ഞാന്‍ സംസാരിക്കുന്നുണ്ട് അത് ഒരു ദീര്‍ഘമായ രംഗമാണ്. ആ സീന്‍ ചെയ്തതിനു ശേഷം എല്ലാവരും ക്ലാപ്പ് ചെയ്തു രണ്‍ജി എന്നെ ഓടി വന്നു കെട്ടിപ്പിടിച്ചു, ആ സമയം രണ്‍ജി കരയുന്നുണ്ടായിരുന്നു. നാടകത്തില്‍ അത്തരം അനുഭവം ഒരുപാട് ഉണ്ടെങ്കിലും സിനിമയില്‍ അത് അപൂര്‍വമാണ്.

ചേറാടി കറിയ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ഏകലവ്യന്‍ എന്ന സിനിമയില്‍  വിജയരാഘവന്‍ അവതരിപ്പിച്ചത്.  വിജയരാഘവനായി ഷാജി കൈലാസും കൂട്ടരും ചിത്രത്തില്‍ മറ്റൊരു പോലീസ് വേഷമായിരുന്നു മാറ്റിവച്ചത്.  എന്നാല്‍ ചേറാടി കറിയ എന്ന വില്ലന്‍ കഥാപാത്രത്തെ വിജയരാഘവന്‍ അങ്ങോട്ട്‌ ചോദിച്ചു വാങ്ങുകയായിരുന്നു. വിജയരാഘവന്‍റെ വില്ലന്‍ കഥാപാത്രവും  ഏകലവ്യന്‍ എന്ന സിനിമയ്ക്കൊപ്പം ശ്രദ്ധ നേടിയിരുന്നു'.

Vijaya raghavan shared the experience in the cinema

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES