Latest News

കിച്ച സുദീപിന്റെ പുതിയ പാന്‍ ഇന്ത്യന്‍ ചിത്രം വിക്രാന്ത് റോണയുടെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു; ജാക്വലീന്‍ ഫെര്‍ണാന്‍ഡസ് നായികയാവുന്ന ചിത്രത്തിന്റെ ട്രെയിലില്‍ ട്രെന്റിങില്‍

Malayalilife
കിച്ച സുദീപിന്റെ പുതിയ പാന്‍ ഇന്ത്യന്‍ ചിത്രം വിക്രാന്ത് റോണയുടെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു; ജാക്വലീന്‍ ഫെര്‍ണാന്‍ഡസ് നായികയാവുന്ന ചിത്രത്തിന്റെ ട്രെയിലില്‍ ട്രെന്റിങില്‍

ന്നഡ സൂപ്പര്‍ താരം കിച്ച സുദീപ് നായകനാകുന്ന പുതിയ ചിത്രമാണ് വിക്രാന്ത് റോണ. നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സുദീപിന്റെ വിക്രാന്ത് റോണ ഒരു ഫാന്റസി ആക്ഷന്‍ ചിത്രമാണ്. ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത് ബോളിവുഡ് താരം ജാക്വലീന്‍ ഫെര്‍ണാന്‍ഡസാണ്. 3 ഡി യിലാണ് ആണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ജൂലൈ 28 നു ആണ് വിക്രാന്ത് റോണ റീലീസ് ചെയ്യുന്നത്.

കന്നഡയില്‍ ഒരുങ്ങുന്ന വിക്രാന്ത് റോണ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലായി മൊഴി മാറ്റി എത്തും.അനുപ് ഭണ്ടാരി തിരക്കഥ എഴുതി  സംവിധാനം ചെയ്യുന്ന ചിത്രം ശാലിനി ജാക്ക് മഞ്ജുവും അലങ്കാര്‍ പാണ്ട്യനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സുദീപിന്റെ കിച്ച ക്രീയേഷന്‍സും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്.  ബി അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധായകന്‍.

വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോള്‍ വലിയ ശ്രദ്ധ നേടുകയാണ്. നിഗൂഢമായ ഒരു പ്രമേയം ചര്‍ച്ച ചെയ്യുന്ന വിക്രാന്ത് റോണ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി ആണ്.

Vikrant Rona Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES