ലോകേഷ് കനകരാജിന്റെ വരാനിരിക്കുന്ന ചിത്രമാണ് ലിയോ. ഇതിലെ സഹസംവിധായകനെതിരെ ഗുരുതരമായ ആരോപണവുമായി കാമുകി രംഗത്ത്. ഗാന രചിതാവും ലോകേഷിന്റെ മുഖ്യ സഹസംവിധായകനുമായ വിഷ്ണു ഇടവനെതിരെയാണ് വിവാഹത്തില്‍ നിന്നും പിന്‍മാറിയെന്ന് ആരോപിച്ച് കാമുകി രംഗത്ത് എത്തിയത്. ചെന്നൈ തിരുമംഗലത്ത് വനിതാ പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
താനും വിഷ്ണു ഇടവനും സ്‌നേഹത്തിലായിരുന്നുവെന്നും. താന്‍ ഗര്‍ഭിണിയായതോടെ വീട്ടുകാര്‍ ഇടപെട്ട് വിവാഹം നിശ്ചയിച്ചെങ്കിലും അതില്‍ നിന്നും വിഷ്ണു ഇടവന്‍ പിന്‍മാറിയെന്നും. തന്നെ വഞ്ചിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നാണ് വിവരം
ലിയോ എന്ന സിനിമയിലെ ഗാനങ്ങള്‍ എഴുതുന്നത് ഇദ്ദേഹമാണ്. ഇതുകൂടാതെ സംവിധായകന്‍ ലോഗേഷിന്റെ പ്രധാനപ്പെട്ട സഹ സംവിധായകന്‍ കൂടിയാണ് ഇദ്ദേഹം. ചെന്നൈ തിരുമംഗലത്ത് ഉള്ള വനിതാ പോലീസ് സ്റ്റേഷനില്‍ ആണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. വിഷ്ണു തന്നെ വഞ്ചിച്ചു എന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാള്‍ ആണ് ലോഗേഷ് കനകരാജ്. ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് ലിയോ. ദളപതി വിജയ് ആണ് സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ അടുത്ത പൂജ അവധിക്ക് ആയിരിക്കും റിലീസ് ചെയ്യുന്നത്. ഇപ്പോള്‍ സിനിമയുടെ അടിയറ പ്രവര്‍ത്തകനെതിരെ ഗുരുതര ആരോപണവുമായി ഒരു പെണ്‍കുട്ടി രംഗത്തെത്തിയിരിക്കുകയാണ്.
വലിയൊരു താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മാത്യൂസ് ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഗാനരചിതാവ് എന്ന നിലയില്‍ വിഷ്ണു ഇപ്പോള്‍ പ്രശസ്തനാണ്. വിജയ് നായകനായ 'മാസ്റ്ററി'ലെ 'പൊലക്കാട്ടും പറ പറ', 'വിക്രമ'ത്തിലെ 'പോര്‍ക്കണ്ട സിംഹം', 'നായകന്‍ മീണ്ടും വരാര്‍' എന്നീ ഹിറ്റ് ഗാനങ്ങള്‍ക്ക് വിഷ്ണുവാണ് വരികള്‍ എഴുതിയത്. ഗാനങ്ങളുടെ വിജയത്തെത്തുടര്‍ന്ന് മറ്റ് ചിത്രങ്ങള്‍ക്ക് വരികള്‍ എഴുതാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ കവിന്റെ 'ഡാഡ' യിലും ഗാനങ്ങള്‍ രചിച്ചത് വിഷ്ണുവാണ്.