Latest News

മാള്‍ ഓഫ് ട്രാവന്‍കൂറിന്റെ വനിതാ ദിന ആഘോഷം : വേദിയില്‍ തിളങ്ങി ശ്വേതാ മേനോന്‍

Malayalilife
 മാള്‍ ഓഫ് ട്രാവന്‍കൂറിന്റെ വനിതാ ദിന ആഘോഷം : വേദിയില്‍ തിളങ്ങി ശ്വേതാ മേനോന്‍

മാള്‍ ഓഫ് ട്രാവന്‍കൂര്‍ സംഘടിപ്പിച്ച സാര്‍വദേശീയ വനിതാദിന ആഘോഷച്ചടങ്ങിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ തിളങ്ങി നടി ശ്വേതാ മേനോന്‍. തങ്ങളുടെ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച വനിതകളെ ആദരിക്കാന്‍ ശനിയാഴ്ച്ച ഒരുക്കിയ ചടങ്ങില്‍  മുഖ്യാതിഥിയായാണ് താരം എത്തിയിരുന്നത്. 

എല്ലാ നല്ല ദിവസവും സ്ത്രീകളുടെ ദിവസമാണെന്ന് ശ്വേതാ മേനോന്‍ പറഞ്ഞു. ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ കരുതലോടെ സൂക്ഷിക്കുകയും, സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും ബഹുമാനിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും ശ്വേത വ്യക്തമാക്കിയിരുന്നു. കിംസ് ഹോസ്പിറ്റല്‍ ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ ആഘോഷ പരിപാടിയില്‍ മോഹിനിയാട്ടം ഗുരുവും കേരള നാട്യകല അക്കാദമി സ്ഥാപകയുമായ കലാമണ്ഡലം വിമലാ മേനോന്‍, കിംസ് ഹോസ്പിറ്റല്‍ സൂപ്രണ്ടും പ്രശസ്ത പീഡിയാട്രീഷനുമായ ഡോ. പ്രമീള, തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി ദീപ എല്‍.എസ്. എന്നിവരെ ചടങ്ങില്‍ വച്ച് ആദരിക്കുകയും ചെയ്തു.

കേരളത്തിലെ ഡിഫന്‍സ് പിആര്‍ഒ ധന്യ സനല്‍ ഐഐഎസ് ചടങ്ങില്‍ വിശേഷ അതിഥിയായി പങ്കെടുക്കുകയും ചെയ്തു. രുപാട് പുരുഷന്മാര്‍ ജോലി ചെയ്യുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിരലിലെണ്ണാവുന്ന സ്ത്രീകളില്‍ ഒരാളെന്ന നിലയ്ക്കാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും ഓഖി, പ്രളയകാലങ്ങളിലെ ഡിഫന്‍സിന്റെയും പിആര്‍ഒ ഓഫിസിന്റെയും പ്രവര്‍ത്തനത്തെക്കുറിച്ചും ധന്യ പറഞ്ഞിരുന്നു. സമൂഹത്തിന്റെ പല തലങ്ങളില്‍ നിന്നും വിജയം കൈവരിച്ച് മുന്നേറുന്ന സ്ത്രീരത്‌നങ്ങളുടെ വീരഗാഥകള്‍ ആഘോഷിക്കുന്നതിലൂടെ  കൂടുതല്‍ സ്ത്രീകള്‍ക്ക് ആത്മവിശ്വാസവും ഊര്‍ജവും നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

Womens day program of the mall of travancore

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES