Latest News

ആടൈയുടെ പ്രതിഫലം തിരികെ നല്‍കി അമല പോള്‍; ഇനി ആരും അമലയെ വിമര്‍ശിക്കരുത്; പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി മാത്രമാണ് ആടൈയില്‍ അഭിനയിച്ചതെന്ന വിമര്‍ശങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പിട്ട് അമല പോള്‍

Malayalilife
ആടൈയുടെ പ്രതിഫലം തിരികെ നല്‍കി അമല പോള്‍; ഇനി ആരും അമലയെ വിമര്‍ശിക്കരുത്; പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി മാത്രമാണ് ആടൈയില്‍ അഭിനയിച്ചതെന്ന വിമര്‍ശങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പിട്ട് അമല പോള്‍


റെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം ഒടുവില്‍ അമല പോള്‍ നായികയായെത്തിയ തമിഴ് ചിത്രം ആടൈ   തിയേറ്ററിലെത്തി. ജൂലൈ 19 നാണ് സിനിമ റിലീസ് ചെയ്തത്. രാവിലെയും ഉച്ചയ്ക്കും ചില തിയേറ്ററുകളില്‍ പ്രദര്‍ശനം തടഞ്ഞുവച്ചിരുന്നു. എങ്കിലും  വൈകുന്നേരത്തോടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച്, 700 തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയായിരുന്നു.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നതുമുതല്‍ വിവാദങ്ങള്‍ ചിത്രത്തെയും അമല പോളിനെയും വിടാതെ പിന്തുടരുകയായിരുന്നു. അമലയ്ക്കും ചിത്രത്തിനുമെതിരെ എതിര്‍പ്പുമായി പലരും രംഗത്തെത്തി. ഇതെല്ലാം തരണം ചെയ്താണ് ചിത്രം കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയത്. പ്രദര്‍ശനത്തിന് എത്തിയ ദിവസം തന്നെ ആദ്യ ഷോ നിര്‍ത്തി വെക്കേണ്ടി വന്നു. എന്നാല്‍ എല്ലാം തരണം ചെയ്ത് പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. 

അമല പോളിന്റെ നഗ്‌നതാ പ്രദര്‍ശനമായിരുന്നു ചിത്രം വിവാദമാകാനുള്ള പ്രധാന കാരണം. നഗ്‌നത കാണിച്ച് സിനിമയ്ക്ക് പ്രചരണം നേടുന്നു എന്നും, അമല പോള്‍ പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി മാത്രമാണ് ഇതുപോലെയുള്ള സിനിമകള്‍ ഏറ്റെടുത്ത് ചെയ്യുന്നത് എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ വിമര്‍ശനങ്ങള്‍ക്ക് അമല ഫുള്‍സ്റ്റോപ്പിട്ടിരിക്കുകയാണ്.

വിവാദമായ ആടൈ ചിത്രത്തില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം അമല പോള്‍ തിരിച്ചു നല്‍കിയാണ്  തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് അമല ഫുള്‍സ്റ്റോപ്പ് ഇട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശസ്ത ട്രേഡ് അനലിസ്റ്റായ ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. എന്തായാലും വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ അമല ചെയ്ത ഈ പ്രവൃത്തി പലരു പ്രശംസിക്കുന്നുണ്ട്. അതേസമയം മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുന്ന ആടൈ ചിത്രം അമലയുടെ ടേണിങ് പോയിന്റ് ആയിരിക്കും എന്നുള്ള വിലയിരുത്തലുകളുമുണ്ട്.

amala paul waives off salary for the film aadai

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES