ജനിച്ചപ്പോൾ മുതൽ ക്യാമറക്കണ്ണുകൾ വിടാതെ പിന്തുടരാറുണ്ട് ഐശ്വര്യാ റായിയുടേയും അഭിഷേക് ബച്ചന്റേയും മകൾ ആരാധ്യയെ. ഐശ്വര്യ എവിടെപ്പോയാലും മകളെ ഒപ്പം കൂട്ടാറുമുണ്ട്. ഇപ്പോൾ ആരാധ്യയുടെ ഒരു ക്യൂട്ട് വിഡിയോയാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധേയമാകുന്നത്.
അഭിഷേക് ബച്ചൻ ഫാമിലിയുടെ ഒരു പുത്തൻ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.അഭിഷേകിനെ കണ്ടതും അമ്മയുടെ കൈവിടുവിച്ച് അച്ഛന്റെ അരികിലേക്കോടുന്ന ആരാധ്യയെയാണ് വിഡിയോയിൽ കാണുന്നത്. ഓടിയെത്തിയ മകളെ കോരിയെടുക്കുകയാണ് അഭിഷേക്. ആരാധ്യയുടെ പിറകെ ഓടിയെത്തുന്ന ഐശ്വര്യാറായിയേയും വിഡിയോയിൽ കാണാം.
അടുത്തിടെ ഐശ്വര്യയ്ക്കും ആരാധ്യയ്ക്കുമൊപ്പം മാൽഡീവ്‌സിൽ വെക്കേഷൻ ആഘോഷിച്ചതും വാഞ്ഞത്തയായിരുന്നു. തങ്ങളുടെ 12-ാം വിവാഹവാർഷികം ആഘോഷിക്കാൻ എത്തിയതായിരുന്നു അഭിഷേക്- ഐശ്വര്യ ദമ്പതികൾ. മാൽഡീവ്‌സ് യാത്രയുടെ ചിത്രങ്ങൾ അഭിഷേക് ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവച്ചിരുന്നു.