Latest News

മാര്‍ക്കറ്റില്‍ പോയി സാധനം വാങ്ങുന്ന പോലെ അല്ല വിവാഹം; വിവാഹാലോചനകള്‍ വരുന്നുണ്ടെന്നും നടന്‍ ബാല

Malayalilife
  മാര്‍ക്കറ്റില്‍ പോയി സാധനം വാങ്ങുന്ന പോലെ അല്ല വിവാഹം; വിവാഹാലോചനകള്‍ വരുന്നുണ്ടെന്നും നടന്‍ ബാല

മിഴിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും മലയാളത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ബാല. നിരവധി മലയാളം ചിത്രങ്ങളിലൂടെ മലയാളി മനസുകള്‍ കീഴടക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചതോടെ ബാല മലയാളത്തിന്റെ മരുമകനുമായി മാറി. എന്നാല്‍ അധികം വൈകാതെ ദമ്പതികള്‍ വേര്‍പ്പിരിഞ്ഞു. ഇവരുടെ ഏകമകള്‍ അവന്തിക എന്നറിയപ്പെടുന്ന പാപ്പു അമ്മ അമൃതയ്ക്കൊപ്പമാണ് കഴിയുന്നത്. ബാലയാകട്ടെ വേറൊരു ജീവിതത്തെപറ്റി ചിന്തിക്കാതെ കൊച്ചിയിലാണ് താമസം. ലോക്ഡൗണിലും ബാല കൊച്ചിയിലെ വീട്ടില്‍ ഒറ്റയ്ക്കാണ്. ബാലയുടെ അച്ഛനുമമ്മയും ചെന്നൈയിലെ വീട്ടില്‍ ഒറ്റയ്ക്കാണ്.  തമിഴിലെ ഡോക്യുമെന്ററി സംവിധായകനായ ജയകുമാറിന്റെയും ചെന്താമരയുടെയും മകനാണ് ബാല.തെറ്റായ കഥകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുമ്പോള്‍ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി താരം രംഗത്തെത്താറുമുണ്ട്. അദ്ദേഹത്തിന്റെ വിവാഹ വാര്‍ത്തകളാണ് അധികവും സോഷ്യല്‍ മീഡിയ പേജുകളില്‍ ഇടം പിടിക്കാറുള്ളത്.

കഴിഞ്ഞ ദിവസം താന്‍ പുതിയ യൂട്യൂബ് ചാനല്‍ ആരംഭിച്ചതിനെക്കുറിച്ച് പറഞ്ഞ് താരം എത്തിയിരുന്നു. ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനല്‍ വഴി തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞിരിക്കയാണ് താരം. തന്റെ അടുത്ത സുഹൃത്ത് ഡോക്ടര്‍ മോന്‍സണ്ണുമായുള്ള സംസാരത്തിനിടെയാണ് താരത്തിനോട് വിവാഹത്തെ കുറിച്ച് ചോദിച്ചത്. ഈ അഭിമുഖത്തില്‍ എന്തും ബാലയോട് ചോദിക്കാമെന്നുളളതിന്റെ അടിസ്ഥാനത്തിലായിരുന്നു വിവാഹത്തെ കുറിച്ചുള്ള ചോദ്യം. എന്തിനാണ് ഇനിയും ബാച്ചിലറായി ജീവിക്കുന്നത്? സിനിമയ്ക്ക് വേണ്ടിയാണോ? അതോ ഇനിയുള്ള കാലം ഒറ്റയ്ക്ക് ജീവിച്ചാല്‍ മതിയെന്നുള്ള തീരുമാനം കൊണ്ടാണോ ? എന്നായിരുന്നു ഡോക്ടറിന്റെ ചോദ്യം.

ചിരിച്ച് കൊണ്ടാണ് ഡോക്ടറിന്റെ ചോദ്യത്തിന് ബാല ഉത്തരം നല്‍കിയത്. ചില കാര്യങ്ങള്‍ സംഭവിക്കേണ്ടതാണ്. നമ്മള്‍ മാര്‍ക്കറ്റില്‍ പോയി സാധനംം വാങ്ങിക്കുന്നത് പോലെയല്ല വിവാഹം. അത് ജീവിതത്തില്‍ സംഭവിക്കേണ്ടതാണ്. നമ്മുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, കൂടാതെ നമ്മുടെ കൂടെയുള്ളവര്‍ അങ്ങനെ എല്ലാവരും പോസിറ്റീവായി നിന്നാല്‍ മാത്രമേ ജീവിതത്തില്‍ നമുക്ക് വിജയിക്കാന്‍ കഴിയുകയുള്ളൂ. അത് വിവാഹം മാത്രമല്ല ഏതൊരു ബന്ധത്തിലായാലും അങ്ങനെയാണ്. നല്ല കാര്യം സംഭവിക്കുമ്പോള്‍ സംഭവിക്കുമെന്നും വീഡിയോയില്‍ പറയുന്നു. നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നതിനോടൊപ്പം തന്നെ ഉടനെ വിവാഹം ഉണ്ടാകുമോ എന്നും ഡോക്ടര്‍ ചോദിക്കുന്നുണ്ട്. വിവാഹാലോചനകളൊക്കെ വരുന്നുണ്ടെന്നും നമുക്ക് കാത്തിരിക്കാം എന്നയിരുന്നു ബാലയുടെ മറുപടി. ആദ്യം ലോകം ഒന്ന് ശരിയാകട്ടെ, ബാല കൂട്ടിച്ചേര്‍ത്തു.


 

actor bala open ups about marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES