1986 എന്ന സിനിമയിലൂടടെ മലയാളികളുടെ പ്രിയങ്കരിയായ നടി ശ്രിന്ദ വിവാഹിതയായി. ഇന്നലെ ലളിതമായ ചടങ്ങിലാണ് സംവിധായകന്‍ സിജു എസ്. ബാവയുമായുളള വിവാഹം നടന്നത്. സിനിമാമേഖലയില്‍ നിന്നും അടുത്ത ചില സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 10 വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ശ്രിന്ദയുടെ ആദ്യ വിവാഹം. നടി നമിത പ്രമോദ് ഉള്‍പ്പെടെ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ശ്രിന്ദയ്ക്ക് ആശംസകളുമായെത്തിരുന്നു.
മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ ഹാപ്പി വെഡ്ഡിങ്സ്, കുഞ്ഞിരാമായണം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് ശ്രിന്ദ. 1983 എന്ന ചിത്രത്തില്‍ നിവിന്‍ പേളിയുടെ ഭാര്യയായി വന്ന ശ്രിന്ദ വേറിട്ട അഭിനയ ശൈലികൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അഭിനയത്തില്‍ എത്തി കുറച്ചു നാളുകള്‍ കൊണ്ടു തന്നെ പല സൂപ്പര്‍ താരങ്ങളോടൊപ്പവും അഭിനയിക്കാന്‍ ശ്രിന്ദയ്ക്കു സാധിച്ചു. സ്വഭാവ വേഷങ്ങളിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ നടി ശ്രിന്ദ വിവാഹിതയായതാണ് സിനിമാമേഖലയിലെ പുതിയ വാര്‍ത്ത. യുവ സംവിധായകന്‍ സിജു എസ്.ബാവയുമായുള്ള ശ്രിദ്ധയുടെ വിവാഹം ലളിതമായ ചടങ്ങിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.
സിനിമയിലെത്തും മുന്‍പ് പത്തൊന്‍പതാം വയസ്സിലായിരുന്നു ശ്രിന്ദയുടെ ആദ്യവിവാഹം. പിന്നീട് നാലു വര്‍ഷത്തിനു ശേഷം വിവാഹമോചിതയാകുകയായിരുന്നു. അര്‍ഹാന്‍ എന്ന പേരില്‍ ഒരു മകനുണ്ട്.തന്റെ ജീവിതത്തിലെ വലിയ പ്രതിസന്ധി വിവാഹമോചനമായിരുന്നെന്നും മകന്റെ സാന്നിധ്യമാണ് തന്നെ തളരാതെ മുന്നോട്ടു നയിച്ചതെന്നും ശ്രിന്ദ പറഞ്ഞിരുന്നു. നടി നമിത പ്രമോദ് ഉള്‍പ്പെടെ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ശ്രിന്ദയ്ക്ക് ആശംസകളുമായെത്തി. ഫഹദ് ഫാസിലിനെ നായനാക്കി 'നാളെ' എന്ന സിനിമ സിജു സംവിധാനം ചെയ്തിട്ടുണ്ട്.