Latest News

എന്റെ അച്ഛന് പോസിറ്റീവ് ആയിരുന്നു; തനിക്കും മാനേജര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് നടന്‍ വിശാല്‍

Malayalilife
 എന്റെ അച്ഛന് പോസിറ്റീവ് ആയിരുന്നു; തനിക്കും മാനേജര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് നടന്‍ വിശാല്‍

ഹനടനായി എത്തി മുന്‍നിര താരമായ ആളാണ് വിശാല്‍. താരത്തിന് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച വിവരങ്ങളെ തുടര്‍ന്നാണ് താരം കൊവിഡ് ചികിത്സയിലായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. കോവിഡ് എന്ന് വ്യക്തമാക്കാതെ പോസിറ്റീവ് എന്ന് മാത്രമാണ് അദ്ദേഹം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. വിശാലിന്റെ പോസ്റ്റ് ഇങ്ങനെയാണ്
 
അതെ സത്യമാണ്, എന്റെ അച്ഛനു പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ നിന്നതോടെ എനിക്കും രോഗലക്ഷണങ്ങളുണ്ടായി. പനി, ജലദോഷം, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളെല്ലാം എനിക്കുണ്ടായിരുന്നു. എന്റെ മാനേജര്‍ക്കും ഇതേ രോഗലക്ഷണങ്ങള്‍ കാണിച്ചു. ഞങ്ങളെല്ലാവരും ആയുര്‍വേദ മരുന്നുകള്‍ കഴിച്ചു. ഒരാഴ്ചകൊണ്ട് അപകടനില തരണം ചെയ്തു. ഞങ്ങളെല്ലാവരും ഇപ്പോള്‍ വളരെ ആരോഗ്യവാന്‍മാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. 'വിശാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു.

താരത്തിന്റെ ട്വീറ്റിന് താഴെ ആരാധകര്‍ സംശയങ്ങളുമായും എത്തിയിട്ടുണ്ട്. കോവിഡ് തന്നെയാണോ എന്ന് ചിലര്‍ ചോദിച്ചിരിക്കുന്നു. കോവിഡിന് വാക്‌സിന്‍ പോലും കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ ആയുര്‍വേദ മരുന്ന് കഴിച്ച് കോവിഡ് മാറിയെന്ന പ്രസ്താവനയെ മറ്റു ചിലര്‍ ചോദ്യം ചെയ്തിരിക്കുന്നു. എന്നാല്‍, ആയുര്‍വേദ മരുന്നിന്റെ പേരു പറഞ്ഞ് തരണമെന്നാണ് മറ്റ് ചിലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കോവിഡിനെതിരേ ആയുര്‍വേദ മരുന്ന് ഫലപ്രദമാണെന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ആയുര്‍വേദ മരുന്ന് കഴിച്ച് ആരോഗ്യം വീണ്ടെടുത്തെന്ന അവകാശവാദവുമായി വിശാല്‍ രംഗത്ത് എത്തിയത്. എന്നാല്‍ കോവിഡിനെക്കുറിച്ച് തന്നെയാണോ പോസ്റ്റില്‍ പറയുന്നതെന്നും വ്യക്തമല്ല.

actor vishal latest post on his health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES