Latest News

മനുഷ്യവിരുദ്ധതവുമായി മാറുന്ന ഒരു ജനതയെ ആലോചിക്കുമ്പോള്‍ ഭയമുണ്ട്; സ്ത്രീവിരുദ്ധതയുടെ വേരുകള്‍ രാമനില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് രേവതി സമ്പത്ത്

Malayalilife
മനുഷ്യവിരുദ്ധതവുമായി മാറുന്ന ഒരു ജനതയെ ആലോചിക്കുമ്പോള്‍ ഭയമുണ്ട്; സ്ത്രീവിരുദ്ധതയുടെ വേരുകള്‍ രാമനില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് രേവതി സമ്പത്ത്

രാമക്ഷേത്ര നിര്‍മ്മാണത്തിനെ പിന്തുണച്ചും അല്ലാതെയും നിരവധി ആളുകള്‍ ആണ് രംഗത്ത് വരുന്നത്. സാമൂഹിക പ്രവര്‍ത്തകര്‍ മുതല്‍ കലാ- രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വരെ വിവിധ അഭിപ്രായങ്ങളുമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. നടി രേവതി സമ്പത്ത് പങ്ക് വച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. മോഡലും നടിയുമായ രേവതിയുടെ കുറിപ്പ് ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. 

രേവതിയുടെ പോസ്്റ്റ് ഇങ്ങനെയാണ്. 

ഇന്ത്യയിലെ സ്ത്രീവിരുദ്ധതയുടെ വേരുകള്‍ രാമനില്‍ നിന്നാണ് ആരംഭിക്കുന്നത്.
രാമന്‍ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തില്‍ എത്രത്തോളം കുത്തി നിറയ്ക്കപ്പെടുമോ അത്രത്തോളം ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധതവുമായി മാറുന്ന ഒരു ജനതയെ ആലോചിക്കുമ്പോള്‍ ഭയമുണ്ട് .

രാജ്യം വെറുപ്പിന്റെയും അധികാരത്തിന്റെയും ഇടമാണ്. നാമിന്നോളം നേടിയ സാമൂഹ്യ പുരോഗതിയെല്ലാം അവിടെ റദ്ദുചെയ്യപ്പെടും എന്ന് വര്‍ഗീയവാദികള്‍ കരുതുന്നു, എന്നാലങ്ങനെ അല്ല കാരണം കാലം വെട്ടിപ്പിടിച്ചതെല്ലാം പൊളിച്ചുമാറ്റുക തന്നെ ചെയ്യും. ചരിത്രം പല തവണ അത് തെളിയിച്ചിട്ടുമുണ്ട് ചരിത്രത്തിലേക്കൊന്ന് തിരിഞ്ഞുനോക്കിയാല്‍ മനസിലാകും.

രാമന്‍ 'ഉത്തമപുരുഷന്‍' ആയി വിശ്വസിക്കുന്നവരില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യ എന്ന രാജ്യം ഒരു ചരിത്രത്തിന്റെ തുടര്‍ച്ചയാണ്, ഐതിഹ്യത്തിന്റേതല്ല. മനുഷത്വമില്ലാതെ വിദ്വേഷത്തിലധിഷ്ഠിതമായ ദേവന് മനുഷ്യന്മാരെ സേവിക്കാന്‍ ആവില്ല.
ൃല്മവ്യേ


 

actress and model re vathy sampath fb post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES