Latest News

ഫഹദിന്റെ നായിക നല്ലൊരു പാട്ടുകാരി കൂടിയാണ്; നടി ഗൗതമിയുടെ മനോഹരമായ പാട്ടുകള്‍ കാണാം

Malayalilife
ഫഹദിന്റെ നായിക നല്ലൊരു പാട്ടുകാരി കൂടിയാണ്; നടി ഗൗതമിയുടെ മനോഹരമായ പാട്ടുകള്‍ കാണാം

ദുല്‍ഖറിന്റെ നായികയായി സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ നായികയാണ് ഗൗതമി നായര്‍. തുടര്‍ന്ന് ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലസ് ഉള്‍പെടെ പല ചിത്രങ്ങളിലും താരം അഭിനയിച്ചു. ഫഹദ് നായകനായ ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു താരത്തിന് ലഭിച്ചത്.

കുറച്ചു സിനിമകള്‍ മാത്രമേ ഗൗതമി ചെയ്തിട്ടുള്ളൂവെങ്കിലും എല്ലാം കഥാപാത്രങ്ങളും വ്യത്യസ്തത ഉള്ളവയായിരുന്നു. സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം കഴിച്ചത്. 2017ല്‍ ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. കൂതറ എന്ന ചിത്രത്തിന്റെ സംവിധായകനും ശ്രീനാഥ് തന്നെയായിരുന്നു. ശ്രീനാഥ് രാജേന്ദ്രനെ വിവാഹം ചെയ്ത ഗൗതമി കഴിഞ്ഞ വര്‍ഷമാണ് അഭിനയ ലോകത്ത് നിന്നും വിടവാങ്ങിയത്. നല്ലൊരു നടി മാത്രമല്ല ഗായിക കൂടിയാണ് ഗൗതമി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും പാട്ടു പാടുന്ന വീഡിയോകളുമൊക്കെ പങ്കുവച്ച് എത്താറുണ്ട്. താരത്തിന്റെ മനോഹരമായ പാട്ടുകള്‍ കാണാം.


 

Read more topics: # actress gauthami,# songs
actress gauthami songs

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES