Latest News

നടി കാവേരി ഇനി സംവിധാനത്തിലേക്ക്; ആദ്യ സിനിമയിലെ നായകന്‍ ചേതന്‍

Malayalilife
 നടി കാവേരി ഇനി സംവിധാനത്തിലേക്ക്; ആദ്യ സിനിമയിലെ നായകന്‍ ചേതന്‍

സിനിമാ താരങ്ങള്‍ സംവിധാനത്തിലേക്കും നിര്‍മ്മാണത്തിലേക്കും കടക്കുന്നതില്‍ പ്രത്യേകതയൊന്നുമില്ല. ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം കാവേരിയും സംവിധാനത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. തെലുങ്ക് നടന്‍ ചേതന്‍ ചീനു നായകനായി എത്തുന്ന സിനിമയാണ് കാവേരി സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഒരു റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ചിത്രത്തിന്റേതായി ഒരു ഹോളി ടീസര്‍ പുറത്തിറക്കിയിട്ടുമുണ്ട്. കെ.2.കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

നടിയുടെ അഭിനയം മാത്രം കണ്ടിട്ടുള്ള പ്രേക്ഷകര്‍ താരം സംവിധാനത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നു എന്ന വിവരം അറിഞ്ഞതോടെ വലിയ ആകാംക്ഷയിലാണ്. അമ്മാനം കിളി' എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമാഭിനയം തുടങ്ങിയ നടി കാവേരി എന്നും മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്രങ്ങളില്‍ നിരവധി വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം ഇനി എന്തായാലും സംവിധാനത്തിലേക്കാണ് ശ്രദ്ധ കൊടുക്കുന്നത്. 

അവുനു വല്ലിടാരു ഇസ്ട പടാരു (2002) എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള നന്ദി അവാര്‍ഡ് നേടിയിട്ടുള്ള കാവേരി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സമുദിരം, കബഡി കബഡി, കാശി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ തിളങ്ങി. ഉദ്യാനപാലകന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായത്. പിന്നീട് തെലുങ്കില്‍ കാവേരി മുന്‍നിര നടിയായി പേരെടുത്തു. സത്യം, ധന 51 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള തെലുങ്കിലെ പ്രമുഖ സംവിധായകന്‍ സൂര്യകിരണാണ് കാവേരിയുടെ ഭര്‍ത്താവ്.

actress kaver turns as director through chethan cheenus bilingual movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES