ശ്യാം പുഷ്‌കരന്റെ രചനയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മായാത്ത ഓര്‍മയാണ്. ചിത്രത്തിലെ ഏറെ പ്രധാനപ്പെട്ട കഥാപാത്രമായി നായകന്മാരുടെ അമ്മയായി എത്തിയത് ലാലി പി എം എന്ന നടിയാണ്. ഒറ്റ സീനേ ഉള്ളൂവെങ്കിലും ഓര്‍ത്തിരിക്കുന്ന കഥാപാത്രമായിരുന്നു അത്.
മലയാള സിനിമ കണ്ടു പരിചയിച്ച അമ്മ വേഷങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ആ വേഷം. ഇപ്പോഴിതാ ലാലിയുടെ ചെറുപ്പ കാലത്തെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരനും അവരുടെ സുഹൃത്തുമായ ലിജീഷ് കുമാര്‍.
യുവനടി അനാര്‍ക്കലി മരിക്കാറിന്റെ അമ്മ കൂടിയാണ് ലാലി. ഫഹദ് ഫാസില്‍, സൗബില്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം എന്നിവരുടെയൊക്കെ മികച്ച പ്രകടനം കൊണ്ട് തന്നെ വലിയ ഹിറ്റായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം.