മലയാളചലച്ചിത്രരംഗത്തെ ശ്രദ്ധേയയായ ഒരു നടിയാണ് രേഖ. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം ചിത്രങ്ങളില്‍ രേഖ അഭിനയിച്ചിട്ടുണ്ട് 1986-ല്‍ പുറത്തിറങ്ങിയ പുന്നഗൈ മന്നന്‍ എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. 1989-ല്‍ ആയിരുന്നു രേഖയുടെ ആദ്യ മലയാളചിത്രം. സിദ്ദിഖ് - ലാല്‍ കൂട്ടുകെട്ടിന്റെ റാംജി റാവ് സ്പീക്കിംഗ് ആയിരുന്നു അത്.
ഇപ്പോള്‍ മകള്‍ അഭിറേന എന്ന അഭിയെ തന്റെ യുട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് രേഖ.ഇതാദ്യമായാണ് രേഖ മകളെ പരിചയപ്പെടുത്തുന്നത്. അഭി യു.എസിലാണ് ജോലി ചെയ്യുന്നത്. രേഖയെ കാണാന്‍ ചെന്നൈയിലെ വീട്ടില്‍ അഭി എത്തിയിട്ടുണ്ട്.
സിനിമയിലേക്ക് വരാന്‍ താത്പര്യമില്ല. ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അഭിയുടെ തീരുമാനം.മകള്‍ വിദേശത്തേക്ക് പോയപ്പോള്‍ താന്‍ ഒരുപാട് മിസ് ചെയ്തു. എപ്പോള്‍ വിളിച്ചാലും ബിസി ആയിരിക്കും.അങ്ങനെയാണ് യുട്യൂബ് ചാനല്‍ ആരംഭിച്ചത് -രേഖ പറഞ്ഞു .
ഭര്‍ത്താവ് ഹാരിസിന്റെ വിവിരങ്ങളും രേഖ പങ്കുവയ്ക്കുന്നുണ്ട് അന്യന്‍ കഥാപാത്രത്തെപ്പോലെയാണ് ഭര്‍ത്താവ്.പകല്‍ ഒരു സ്വഭാവം രാത്രിയില്‍ മറ്റൊന്ന്.ബിസിനസ് മൈന്‍ഡാണ് എപ്പോഴും. രേഖയുടെയും ഹാരിസിന്റെയും ഏക മകളാണ് അഭി.മലയാളത്തില്‍ അമ്മ വേഷത്തില്‍ തിളങ്ങുകയാണ് രേഖ.