Latest News

മൂന്നാമത്തെ കുഞ്ഞിനൊപ്പം ക്ഷേത്രമുറ്റത്ത് രംഭയും കുടുംബവും; കുഞ്ഞിന്റെ പേരിടൽ ചടങ്ങിനിടിയിലുള്ള നടിയുടെ ഭർത്താവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്; വൈറലാകുന്ന കുടുംബചിത്രങ്ങൾ കാണാം

Malayalilife
മൂന്നാമത്തെ കുഞ്ഞിനൊപ്പം ക്ഷേത്രമുറ്റത്ത് രംഭയും കുടുംബവും; കുഞ്ഞിന്റെ പേരിടൽ ചടങ്ങിനിടിയിലുള്ള നടിയുടെ ഭർത്താവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്; വൈറലാകുന്ന കുടുംബചിത്രങ്ങൾ കാണാം

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ പ്രിയങ്കരിയായിരുന്ന നടി രംഭ വിവാഹശേഷം അഭിനയരംഗത്തോട് വിട പറഞ്ഞ് ഭർത്താവിനും കുട്ടികൾക്കുമൊപ്പം കാനഡയിൽ ജീവിക്കുകയാണ്. അടുത്തിടെ രംഭയ്ക്ക് ഒരു ആൺകുഞ്ഞു കൂടി പിറന്ന വിവരവും ഇന്ദ്രൻ പത്മനാഭനാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. മൂന്നാമത്തെ കുഞ്ഞിനൊപ്പമുള്ള രംഭയുടെയും ഭർത്താവിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് സൂചന. 2018 സെപ്റ്റംബർ 25 ന് ടൊറോന്റോയിലെ മൗണ്ട് സിനായി ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം. ലാന്യ, സാഷ എന്നിങ്ങനെ രണ്ടു പെൺകുട്ടികൾ കൂടിയുണ്ട് ഈ ദമ്പതികൾക്ക്.

ഗർഭകാലം ആഘോഷമാക്കി സീമന്ത ചടങ്ങിൽ നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രങ്ങളും കുറച്ചു മാസങ്ങൾക്കു മുൻപെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബിസിനസ്സുകാരനും ഭർത്താവുമായ ഇന്ദ്രൻ പത്മനാഭനൊപ്പമുള്ള ഗർഭകാല ഫോട്ടോകളും ഏറെ ശ്രദ്ധ നേടിയിരുന്നു. 2010 ലായിരുന്നു ബിസിനസ്സുകാരനായ ഇന്ദ്രൻ പത്മനാഭനുമായുള്ള രംഭയുടെ വിവാഹം.

Read more topics: # actress remba new baby
actress remba new baby

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES