മലയാളത്തിൽ നിന്ന് ഒരു നടി കൂടി തെന്നിന്ത്യ കീഴടക്കാനെത്തുന്നു. രക്ഷാധികാരി ബൈജു എന്ന സൂപ്പർ ഹിറ്റ് മലയാളം സിനിമയിലൂടെ ശ്രദ്ധേയയായ യുവനടി അനഘയാണ് തെന്നിന്ത്യയിൽ സജീവമാകുന്ന മലയാളി.
ഈ വർഷം നട്പേ തുണൈ എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം നടത്തിയ താരം തെലുങ്കിലും സജീവമാകുകയാണ്. നടിയുടെ ആദ്യ തെലുങ്ക് ചിത്രം റിലീസിനൊരുങ്ങുകയാണ്. ഗുണ 369 എന്നാണ് ചിത്രത്തിന്റെ പേര്. ആർഎക്സ് 100 എന്ന ചിത്രത്തിലൂടെ തിളങ്ങിയ കാർത്തികേയ ആണ് നായകൻ.
ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ ഗ്ലാമർ വേഷത്തിലായിരുന്നു നടി എത്തിയത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. രക്ഷാധികാരി ബൈജുവിൽ ബിജു മേനോന്റെ ഭാര്യയായാണ് അനഘ അഭിനയിച്ചത്. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവയിലും അനഘ അഭിനയിച്ചിരുന്നു. ഷെയ്ൻ നിഗം അവതരപ്പിച്ച കഥാപാത്രത്തിന്റെ സുഹൃത്തായാണ് നടി എത്തിയത്. ബിജു മേനോൻ ചിത്രം 'റോസാപ്പൂ' ആണ് നടി അവസാനമായി അഭിനയിച്ച മലയാളചിത്രം.



ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ ഗ്ലാമര്‍ വേഷത്തിലായിരുന്നു അനഘ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മലയാളത്തില്‍ പറവയിലും, റോസാപ്പൂവിലും അനഘ അഭിനയിച്ചിട്ടുണ്ട്.

