മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ആരാധകർക്കിടയിൽ ഐഷുവെന്നാണ് ഐശ്വര്യ അറിയപ്പെടുന്നതുതന്നെ. സോഷ്യൽമീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസം ആരാധകർക്കായി പങ്ക് വച്ച ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട 2018ലെ ഇന്ത്യയിലെ ഏറ്റവും 'ആകർഷണീയതയുള്ള വനിതകളുടെ പട്ടികയിൽ ഇടംനേടിയ നടിയുടെ പുതിയ ലുക്ക് ആരാധകർക്ക് ആവേശമായിരിക്കുകയാണ്. ഇതിൽ കൂടുതൽ എനിക്ക് ആകർഷണീതയ ഉള്ളവളാകാൻ കഴിയുമോ?'എന്ന് ചോദ്യമുന്നയിച്ചാണ് നടി ഫോട്ടോ പങ്ക് വച്ചത്.'50 വനിതകൾ ഉള്ള പട്ടികയിൽ 48ാം സ്ഥാനത്താണ് ഐശ്വര്യ ലക്ഷ്മി.
ഇന്ത്യയിലെ ഏറ്റവും സുന്ദരികളായ വനിതകൾ ഉൾപ്പെട്ടിട്ടുള്ള ഈ പട്ടികയിൽ ബോളിവുഡ് നടി ആലിയ ഭട്ടാണ് പട്ടികയിൽ ഒന്നാമതെത്തിയത്.നടി മാളവിക മോഹനന് 39ാം സ്ഥാനത്തുണ്ട്. ഓൺലൈനായി നടത്തിയ വോട്ടിംഗിലൂടെയാണ് വനിതകളെ തിരഞ്ഞെടുത്തത്. ആലിയയ്ക്ക് തൊട്ടുപിറകേ രണ്ടാം സ്ഥാനത്ത് മീനാക്ഷി ചൗധരിയാണ്. മൂന്നും നാലും സ്ഥാനങ്ങൾ ലഭിച്ചിരിക്കുന്നത് യഥാക്രമം കട്രീന കൈഫിനും ദീപിക പദുകോണിനുമാണ്.
തമിഴ് സിനിമകളിലും മലയാള സിനിമകളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്‌ച്ചവച്ച നടി ഐശ്വര്യ രാജേഷും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സെക്‌സ് അപ്പീൽ, ടാലന്റ്, ആറ്റിറ്റിയൂഡ് എന്നീ ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് 'ടൈംസ് ഓഫ് ഇന്ത്യ' സർവേ സംഘടിപ്പിച്ചത്. പൃഥ്വിരാജ് നായകനായെത്തുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലാണ് ഐശ്വര്യയിപ്പോൾ അഭിനയിക്കുന്നത്. ഷാജോൺ ആണ് ചിത്രത്തിന്റെ സംവിധായകൻ.