ബോളിവുഡിലെ സിനിമാ പ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. അഭിനയത്തേക്കാൾ ഇപ്പോൾ കുടുംബ ജീവിതത്തിലാണ ഐശ്വര്യ ശ്രദ്ധവെക്കുന്നത്. ഒരുകാലത്ത് ബോളിവുഡിന്റെ എല്ലാമെല്ലാമായിരുന്നു ഐശ്വര്യ. സിനിമയിൽ സജീവമല്ലെങ്കിലും ബോളിവുഡിലെ പൊതു ചടങ്ങുകൾക്കും മറ്റ് പരിപാടികളിലും ഐശ്വര്യ സജീവമായിരുന്നു.
വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ട് നിന്ന ഐശ്വര്യ മകൽ ആരാധ്യ പിറന്നതിനു ശേഷമാണ് ബിഗ് സ്‌ക്രീനിൽ മുഖം കാണിച്ചത്. ഇത് ആഷ് ആരാധകരെ സന്തോഷത്തിലാക്കിയിരുന്നു. ഇപ്പോൾ നടി എന്നതിൽ ഉപരിയായി ഒരു താനൊരു മികച്ച ഭാര്യയാണെന്നും അമ്മയാണെന്നും ആഷ് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു ഐശ്വര്യ- അഭിഷേക് ബച്ചൻ വിവാഹം.
വിവാഹ ശേഷം ഭർത്താവ് അഭിഷേകിനോടൊപ്പവും മകൾ ആരാധ്യ പിറന്നതിനു ശേഷം മകൾക്കും ജൂനിയർ ബച്ചനോടൊപ്പമായിരുന്നും ഐശ്വര്യയുടെ മുഴുവൻ സമയവും. പൊതു ചടങ്ങുകളിലായാലും യാത്രകളിലായാലും ഈ മൂവർ സംഘം ഒരു ഒരുമിച്ചാകും. വിവാഹത്തിനു ശേഷം അഭിഷേകും ഇങ്ങനെ തന്നെയാണ്. മാല ദ്വീപിലെ വെക്കേഷൻ ആഘോഷങ്ങൾക്കിടയിലും ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ സമയം ചെലവിടാൻ അഭിഷേക് ബച്ചന് മടിയൊന്നുമില്ല. മാല ദ്വീപിൽ നിന്നുള്ള കുടുംബത്തിന്റെ മനോഹര ചിത്രം അഭിഷേകും ഐശ്വര്യയും ഇൻസ്റ്റാഗ്രാമിലൂടെ ഇന്നലെ പുറത്ത് വിട്ടിരുന്നു. ഇപ്പോളിതാ മാല ദ്വീപിൽ നിന്നുള്ള മറ്റൊരു കിടിലൻ ചിത്രമാണ് ആരാധകർക്കായി എത്തിയിരിക്കുന്നത്.
ഐശ്വര്യയും ആരാധ്യയുമാണ് ചിത്രത്തിലുള്ളത്. സന്തോഷം, എന്റെ പെൺകുട്ടികൾ എന്ന തലക്കെട്ടോടെയാണ് ചിത്രം അഭിഷേക് പോസ്റ്റ് ച്യെതിരിക്കുന്നത്. വിവാഹ വാർഷിക ആശംസകൾ നേർന്നും സന്തോഷം പ്രകടിപ്പിച്ചും നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഐശ്വര്യയുടെയും അഭിഷേകിന്റെയും പന്ത്രണ്ടാം വിവാഹ വാർഷികമായിരുന്നു ഇന്നലെ.