Latest News

ഞാൻ അവളെ സ്‌നേഹിക്കും...കെട്ടിപ്പിടിക്കും...അവളെന്റെ മകളാണ്; ബോളിവുഡ് റാണി ഐശ്വര്യ റായ് മകൾ ആരാധ്യയുടെ ചുണ്ടിൽ ചുംബിക്കുന്ന ചിത്രത്തിന് പിന്നാലെ വിമർശന ട്രോളുകൾ; പാപ്പരാസികൾക്ക് ഇരയായതിന് പിന്നാലെ രൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ച് താരം

Malayalilife
ഞാൻ അവളെ സ്‌നേഹിക്കും...കെട്ടിപ്പിടിക്കും...അവളെന്റെ മകളാണ്; ബോളിവുഡ് റാണി ഐശ്വര്യ റായ് മകൾ ആരാധ്യയുടെ ചുണ്ടിൽ ചുംബിക്കുന്ന ചിത്രത്തിന് പിന്നാലെ വിമർശന ട്രോളുകൾ; പാപ്പരാസികൾക്ക് ഇരയായതിന് പിന്നാലെ രൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ച് താരം

ന്ത്യൻ താരറാണിമാരിൽ മുൻ നിരയിൽ നിൽക്കുന്നയാളാണ് നടി ഐശ്വര്യാ റായ്. വിവാഹ ശേഷം വെള്ളിത്തിരയിൽ മുൻപുള്ള അത്ര സജീവമാകാത്ത താരം കുടുംബ ജീവിതവുമായി മുന്നോട്ട് പോകുന്ന വേളയിലും പാപ്പരാസികളുടെ ഗോസിപ്പുകൾക്ക് ഇരയാവുകയാണ്. മകൾ ആരാധ്യയുടെ ചുണ്ടിൽ ചുംബിക്കുന്ന ചിത്രം പുറത്തായതിന് പിന്നാലെ ഒട്ടേറെ ട്രോളുകൾ വന്നിരുന്നുവെങ്കിലും താരം ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല.

എന്നാലിപ്പോൾ ഇത്തരത്തിലുള്ള അനാവശ്യ ട്രോളുകളെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് താരം. പാപ്പരാസികളുടെ വിമർശനങ്ങൾക്ക് ഐശ്വര്യ മറുപടി പറയുന്നതിങ്ങനെ: നിങ്ങൾ എന്തും പറയൂ, അവൾ എന്റെ മകളാണ്. ഞാൻ അവളെ സ്നേഹിക്കും, ഞാൻ അവളെ സംരക്ഷിക്കും, ഞാൻ അവളെ കെട്ടിപ്പിടിക്കും, അവൾ എന്റെ മകളാണ്, എന്റെ ജീവിതമാണവൾ.

മകൾ ആരാധ്യയ്ക്ക് നേരെ ഉയരുന്ന ട്രോളുകളിൽ ഐശ്വര്യമാത്രമല്ല അഭിഷേകും ദുഃഖിതനാണ്. കുഞ്ഞുങ്ങളെ കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ രണ്ട് പ്രവശ്യം ചിന്തിക്കണമെന്നാണ് ഐശ്വര്യയുടെ ഭാഷ്യം. സെലിബ്രിറ്റികളെ കുറിച്ച് എന്ത് ട്രോളുകൾ പടച്ചു വിട്ടാലും ഒരിക്കൽ പോലും അത് കുഞ്ഞുങ്ങളെ ബാധിക്കരുതെന്നുമാണ് താരത്തിന്റെ നിലപാട്. ഐശ്വര്യയോടും അഭിഷേകിനോടുള്ള ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ആരാധ്യ പിറന്നതിനു ശേഷം ഐശ്വര്യയ്‌ക്കെപ്പം എപ്പോഴും മകളുണ്ടാകും. താരം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഒരു കയ്യിൽ എപ്പോഴും ആരാധ്യയായിരിക്കും. മകളില്ലാതെ ഒരിക്കൽ പോലും ആഷിനെ കാണാൻ സാധിച്ചിക്കാറില്ല. ഇത് പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. പൊതുപരിപാടികളിലും റെഡ്കാർപെറ്റുകളിലും താരം എത്തുമ്പോൾ ഒരു കയ്യിൽ മകളെ എപ്പോഴും ഭഭ്രമായി മുറുകെ പിടിക്കാറുണ്ട്. കുട്ടിയുടെ സ്വാതന്ത്ര്യത്തെയാണ് ഐശ്വര്യ തകർക്കുന്നതെന്നാണ് പൊതുവിലുള്ള സംസാരം.

aiswarya rai respond troll about her daughter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES