Latest News

ഒരു സെല്‍ഫിയും വിടില്ല ഞാന്‍, അത് ഒരു ഇതിഹാസ താരത്തോടൊപ്പമാകുമ്പോള്‍ പ്രത്യേകിച്ചും;മോഹന്‍ലാല്‍- ശ്വേതാ മേനോന്‍ സെല്‍ഫിയിലേക്ക് വലിഞ്ഞുകയറി നില്ക്കുന്ന അജു വര്‍ഗീസ് ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Malayalilife
ഒരു സെല്‍ഫിയും വിടില്ല ഞാന്‍, അത് ഒരു ഇതിഹാസ താരത്തോടൊപ്പമാകുമ്പോള്‍ പ്രത്യേകിച്ചും;മോഹന്‍ലാല്‍- ശ്വേതാ മേനോന്‍ സെല്‍ഫിയിലേക്ക് വലിഞ്ഞുകയറി നില്ക്കുന്ന അജു വര്‍ഗീസ് ചിത്രം ഏറ്റെടുത്ത് ആരാധകര്‍

സോഷ്യല്‍മീഡിയയില്‍ സജീവമായ താരമാണ് അജുവര്‍ഗീസ്. നടന്റെ രസികള്‍ പോസ്റ്റുകള്‍ പലപ്പോഴും ചര്‍ച്ചയാകാറുമുണ്ട്. അജു ഇന്നലെ പങ്ക് വച്ച ഒരു ചിത്രവും ഇപ്പോളിതാ വൈറലായി കഴിഞ്ഞു.ഒരു രസകരമായ സെല്‍ഫി ചിത്രമാണ് നടന്‍ ആരാധകരുമായി പങ്കുവച്ചത്.

ഒരു സെല്‍ഫിയും ഞാന്‍ വിടില്ല, ഇതിഹാസത്തിനോപ്പം , അതിപ്പോള്‍ സെല്‍ഫിയെടുക്കാന്‍ വിളിച്ചില്ലങ്കില്‍ പോലും'.എന്ന് കുറിച്ചുകൊണ്ട് ശ്വേതാ മോഹന്‍ലാല്‍ സെല്‍ഫിയ്ക്കിടയിലേക്ക് വലിഞ്ഞ് കയറി നില്ക്കുന്ന തന്റെ ചിത്രമാണ്  നടന്റ പങ്ക് വച്ചത്.അമ്മ ഭാരവാഹികളുടെ കൂടിച്ചേരലിനിടടെയായിരുന്നു ഈ മനോഹര നിമിഷം അരങ്ങേറിയത്. 

വിളിക്കാത്ത സെല്‍ഫിയില്‍ ഇടിച്ചുകയറുന്ന അജുവിന്റെ ചിത്രം ആരാധകര്‍ക്കിടയില്‍ ചിരി പടര്‍ത്തിയിരിക്കുകയാണ്. രസകരമായ കമന്റുകളുമായി അജുവിന്റെ ചിത്രത്തിനുപിന്നാലെ ആരാധകരും എത്തിയിരിക്കുകയാണ്. 'മലയാള സിനിമയിലെ നുഴഞ്ഞ് കയറ്റഷക്കാരന്‍', 'ഇതിലും വലിയ കുമ്മനടി സ്വപ്നങ്ങളില്‍ മാത്രം', 'നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ വലിഞ്ഞു കേറി ചെന്ന് കുമ്മനടിക്കണം', 'മണ്ടന്‍ അത് ഇടവേള ബാബു ചേട്ടന്‍ ആണ്' തുടങ്ങി നര്‍മരസമുളള നിരവധി പ്രതികരണങ്ങള്‍ ആരാധകര്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

aju varghes selfi with mohanlal and shwetha menon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES