Latest News

എന്റേത് എന്നെഴുതി ഗോപി സുന്ദറിന് ഒരായിരം പിറന്നാള്‍ ആശംസയുമായി അമൃത സുരേഷ്;  ഇരുവരും ചേര്‍ന്ന് പ്രണയാര്‍ദ്രമായിരിക്കുന്ന ചിത്രവും പങ്ക് വച്ച് ഗായിക

Malayalilife
എന്റേത് എന്നെഴുതി ഗോപി സുന്ദറിന് ഒരായിരം പിറന്നാള്‍ ആശംസയുമായി അമൃത സുരേഷ്;  ഇരുവരും ചേര്‍ന്ന് പ്രണയാര്‍ദ്രമായിരിക്കുന്ന ചിത്രവും പങ്ക് വച്ച് ഗായിക

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അമൃത സുരേഷ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഗോപി സുന്ദറിന് ആശംസ നേര്‍ന്നത്. അമൃതയെ കെട്ടിപ്പിടിച്ച് ഇരിക്കുന്ന ഗോപി സുന്ദറിന്റെ ചിത്രം പങ്കുവച്ചായിരുന്നു അമൃതയുടെ പിറന്നാള്‍ ആശംസ.

ഒരായിരം പിറന്നാള്‍ ആശംസകള്‍, എന്റേത് എന്നാണ് ചിത്രത്തിന് അമൃത നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ചിത്രത്തിന് താഴെ കമന്റില്‍ അമൃതയുടെ സഹോദരി അഭിരാമിയും സ്‌നേഹമറിയിച്ചിട്ടുണ്ട്.'സോഷ്യല്‍ മീഡിയ ജീവിതത്തിന് അപ്പുറവും, നുണകള്‍ ഒരു സത്യം മറഞ്ഞു കിടക്കുന്നു, നമ്മള്‍ ആളുകള്‍ - നമ്മളെല്ലാം സാധാരണ മനുഷ്യര്‍ ജീവിക്കുന്നു, സ്‌നേഹിക്കുന്നു, പോരാടുന്നു, അതിജീവിക്കുന്നു, വിജയിക്കുന്നു അങ്ങനെ. ഒന്നും സ്ഥിരമല്ലാത്ത ഒന്നും പ്രവചിക്കാന്‍ കഴിയാത്ത ഈ റോളര്‍ കോസ്റ്റര്‍ ജീവിതയാത്രയില്‍ ഞാന്‍ ഒരു സഹോദരനെ കണ്ടെത്തി. മാന്ത്രികസംഗീതം തീര്‍ക്കുന്ന, എന്റെ സഹോദരിയെ പുഞ്ചിരിക്കുന്നവളാക്കുന്ന, എന്നെ അവന്റെ മൂത്തമകള്‍ എന്നു വിളിക്കുന്ന തന്റെ ജീവിതത്തിലെ ഓരോ വ്യക്തിയെക്കുറിച്ചും അത്രയേറെ സ്‌നേഹത്തോടും ബഹുമാനത്തോടും സംസാരിക്കുന്ന ഗോപി സുന്ദര്‍.

എന്റെ താത്വികമായ ആമുഖത്തിന് ശേഷം ഞാന്‍ ഒരു നിമിഷം ആശംസകള്‍ നേരാന്‍ എടുക്കുന്നു സഹോദരാ. സന്തോഷകരമായ പിറന്നാള്‍ നിനക്ക് നേരുന്ന സഹോദരാ. നിങ്ങളുടെ മനോഹരമായ കലയും ഹൃദയവും കൊണ്ട് നിങ്ങള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കട്ടെ. നക്ഷത്രങ്ങളെ എണ്ണുന്നു, അനുഗ്രഹങ്ങളെ എണ്ണുന്നു, നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.' അഭിരാമി സുരേഷ് ഗോപി സുന്ദറിന് ആശംസകള്‍ നേര്‍ന്ന് കുറിച്ചത് ഇങ്ങനെ.

കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ പങ്കുവച്ച അമൃതയ്‌ക്കൊപ്പമുള്ള ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ''പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്,'' എന്നാണ് ഗോപി സുന്ദര്‍ ചിത്രത്തിനൊപ്പം കുറിച്ചത്. ഇതോടെ ഇരുവരും തമ്മിലുള്ള പ്രണയവും ഏറെ ചര്‍ച്ചയ്ക്കും വഴി തെളിച്ചിരുന്നു.

നിരവധി ആരാധകരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് എത്തിയത്. എന്നാല്‍ വലിയ സൈബര്‍ ആക്രമണവും ഇരുവര്‍ക്കും നേരെ ഉണ്ടായിരുന്നു. നിങ്ങളെ രണ്ടുപേരെയുമോര്‍ത്ത് വളരെ സന്തോഷം! ഇത് മനോഹരവും ആഴമേറിയതും പവിത്രവുമായ ഒന്നിന്റെ തുടക്കമാകട്ടെ. ഈ പ്രത്യേക ദിനത്തില്‍ നിങ്ങളോടൊപ്പമുണ്ടായതില്‍ വളരെ സന്തോഷം,'' എന്നാണ് ചിത്രത്തിനു താഴെ ആശംസകള്‍ പങ്കുവച്ചുകൊണ്ട് അമൃതയുടെ സുഹൃത്തുമായ അപര്‍ണ മള്‍ബറി കമന്റ് ചെയ്തത്.

ഇരുവരും ഒന്നിച്ചുള്ള സംഗീത ആല്‍ബങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്ന് ആരാധകരും ആശംസിച്ചു.സൗത്ത് ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകള്‍ക്കാണ് ഗോപി സുന്ദര്‍ സംഗീതം നല്‍കിയിട്ടുള്ളത്.

ഗോപിസുന്ദര്‍ കുറേ വര്‍ഷക്കാലമായി ഗായിക അഭയ ഹിരണ്മയിമൊത്ത് ലിവിങ് ടുഗദര്‍ ആയിരുന്നു, അതിനുമുന്നേ താരം വിവാഹം കഴിച്ചിട്ടുണ്ട് .അതില്‍ രണ്ടു മക്കളാണുള്ളത്. ഒഫീഷ്യലായി വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല എന്ന രീതിയിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. അഭയയുമായി എന്താണ് പിണക്കം എന്ന് അറിയില്ല ,പക്ഷെ വളരെ പെട്ടെന്ന് തന്നെ മറ്റൊരു ബന്ധത്തിലേക്ക് ഗോപി സുന്ദര്‍ വന്നിരിക്കുകയാണ്, അമൃതാ സുരേഷ് ആദ്യം കല്യാണം കഴിച്ചത് ബാലയെ ആയിരുന്നു. ഇരുവരും ഒരു കുഞ്ഞ് ജനിച്ചതിനുശേഷം ആണ് വിവാഹമോചനം നടത്തിയത് ,ബാല രണ്ടാമത് വിവാഹം കഴിച്ചു.

amritha suresh wishes happy birthday to gopi sundar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES