കടൽ തീരത്ത് ബിക്കിനി അണിഞ്ഞു നിന്നാണ് ഗർഭിണിയായ എമി ജാക്സൺ ആദ്യം ആരാധകരെ ഞെട്ടിച്ചത്. യന്തിര ലോകത്തെ സുന്ദരിയായി വന്ന് തമിഴ് സിനിമാ ആരാധകർക്കൊപ്പം മലയാളി പ്രേക്ഷകരെയും കയ്യിലെടുത്ത നടിയാണ് എമി. ഇപ്പോൾ ആറ് മാസം ഗർഭിണിയാണ് എമി. ഇവരുടെ പുതിയ ഇൻസ്റ്റാഗ്രാം ചിത്രമാണ് ഇപ്പോൾ സംസാര വിഷയം. ഈ അവസ്ഥയിലും തന്റെ ഫിറ്റ്നസ് ദിനചര്യ എമി മുടക്കുന്നില്ല. യോഗ ചെയ്താണ് എമി തന്റെ ആരോഗ്യം നിലനിർത്തുന്നത്. ഒരു ഫിറ്റ്നസ് ഉപകരണത്തിന് പിന്നിൽ നിറവയറുമായി നിൽക്കുന്ന താരമാണ് ചിത്രത്തിൽ.
ബിസിനസ്സുകാരനായ ബോയ്‌ഫ്രണ്ട് ജോർജും എമിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും ഇവരുടെ വിവാഹ തിയതി പ്രഖ്യാപിച്ചിട്ടില്ല. അപ്പോഴാണ് ഇരുവർക്കുമായി കുഞ്ഞതിഥി വിരുന്നു വരുന്ന വിവരം എമി സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചത്.
മദ്രാസ്സിപട്ടണത്തിൽ തുടങ്ങി എന്തിരൻ രണ്ടാം ഭാഗം 2.0 യിൽ എത്തി നിൽക്കുന്നു എമിയുടെ ചിത്രങ്ങൾ. ഇടയ്ക്ക് തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങളിലും ഈ ബ്രിട്ടീഷ് സുന്ദരി വേഷമിട്ടിരുന്നു. ഇനി എപ്പോഴാണ് അടുത്ത ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്ന കാര്യം എമി വ്യക്തമാക്കിയിട്ടില്ല.