ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ സൈബര്‍ ആങ്ങളമാകുടെ വിമര്‍ശനങ്ങള്‍ നേരിട്ട നടിയാണ് അനശ്വര രാജന്‍. നടിയുടെ ചിത്രത്തില്‍ വസ്ത്രത്തിന് ഇറക്കം കുറഞ്ഞതിന്റെ പേരില്‍ സൈബര്‍ ലോകത്ത് ചേരിതിരിഞ്ഞുള്ള യുദ്ധമായിരുന്നു. ഇപ്പോഴിതാ വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ അടുത്ത ഫോട്ടോഷൂട്ടുമായി എത്തുകയാണ് താരം.
ഗ്ലാമറസ് ചിത്രങ്ങള്‍ നല്‍കി ഞെട്ടിച്ചാണ് അനശ്വരയുടെ നീക്കം. നടിയുടെ പുതിയ ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച.ഇത്തവണയും വിമര്‍ശനങ്ങളുമായി ഒരുകൂട്ടം എത്തുന്നുണ്ട്. മലയാളിപെണ്‍കുട്ടികളുടെ സ്വഭാവത്തിനു ചേരുന്ന വസ്ത്രധാരണമല്ല താരത്തിന്റേതെന്നാണ് ആക്ഷേപം. എന്നാല്‍ നടിക്കു പിന്തുണയുമായും ആളുകള്‍ എത്തി. വസ്ത്രം എന്നത് ഒരാളുടെ സ്വാതന്ത്ര്യമാണെന്നും ആ കുട്ടി അവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കട്ടേയെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം.
ചില സദാചാര ആങ്ങളമാര്‍ക്കുള്ള അടുത്ത മറുപടിയാണ് ഈ ചിത്രങ്ങളെന്നും ഇവര്‍ പറയുന്നു.ഈ സദാചാര കാവല്‍ക്കാര്‍ക്കു മുന്നറിയിപ്പുമായി 'യെസ് വി ഹാവ് ലെഗ്‌സ്' എന്ന ഹാഷ്ടാഗും ഉടലെടുത്തു. മലയാളസിനിമയിലുള്ള നിരവധിപേര്‍ നടിക്ക് പിന്തുണയുമായി എത്തി..
പിറന്നാള്‍ സമ്മാനമായി ലഭിച്ച വസ്ത്രം ധരിച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് നടി അനശ്വര രാജനു നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങളുടെ പ്രതികരണമായാണ് 'യെസ് വി ഹാവ് ലെഗ്‌സ്' എന്ന ഹാഷ്ടാഗോടെ പലരും ചിത്രങ്ങള്‍ പങ്കുവച്ചത്.