കഴിഞ്ഞ ദിവസമാണ് നടിമാരായ പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര എന്നിവര്‍ സോഷ്യല്‍മീഡിയയില്‍ പ്രെഗ്നന്‍സി പോസിറ്റീവ് ചിത്രം പങ്കുവച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍്ച്ചക്കണ് വഴി തെളിച്ചത്. ഒരു നിമിഷം ആരാധകരെല്ലാം ഗര്‍ഭിണിയായ താരങ്ങള്‍ക്ക് ആശംസ അറിയിച്ചെങ്കിലും പിന്നീട്് സിനിമാ പ്രൊമോഷനാണെന്ന് എല്ലാവര്‍ക്കും ബോധ്യമായി. ഇപ്പോളിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയാണ്.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന 'വണ്ടര്‍ വുമണ്‍' എന്ന ചിത്രത്തിന്റെ പ്രൊമോഷനായിരുന്നു വിശേഷ വാര്‍ത്ത. 'വണ്ടര്‍ വുമണ്‍' പറയുന്നത് ആറ് ഗര്‍ഭിണികളുടെ കഥയാണ്. മാത്രമല്ല സിനിമയില്‍ പുരുഷ താരങ്ങള്‍ ഇല്ലെന്നാണ് ശ്രദ്ധേയമാകുന്നത്.
പാര്‍വതി തിരുവോത്തും നിത്യ മേനോനും സയനോരയും പദ്മപ്രിയയും നദിയ മൊയ്തുവും അര്‍ച്ചന പദ്മിനിയും പ്രധാന വേഷത്തില്‍ തന്നെയുണ്ട്. പഴയ കാലത്തെ പ്രസവ രീതികളും ശുശ്രൂഷയും പുതിയ തലമുറയിലെത്തിയപ്പോള്‍ ഉണ്ടായ മാറ്റങ്ങളും അവരുടെ കാഴ്ചപ്പാടുമാണ് ചിത്രത്തിന്റെ പ്രമേയം.
സിങ്ക് സൗണ്ടില്‍ ചിത്രീകരിച്ച ചിത്രത്തില്‍ മലയാളം ,ഇംഗ്‌ളീഷ്, മറാത്തി ,തമിഴ് ഭാഷകളില്‍ സംസാരിക്കുന്ന കഥാപാത്രങ്ങളുണ്ട്.എന്നാല്‍ പുരുഷ താരങ്ങള്‍ ആരുമില്ല. പിന്നണി ഗായികയായ സയനോര ഫിലിപ്പ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ്.
കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി 12 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. സോണി ലിവിന് വേണ്ടി ഒരുങ്ങുന്ന ചിത്രം അഞ്ജലി മേനോന്റെ ഉടമസ്ഥതയിലെ ലിറ്റില്‍ ഫിലിംസും ബോംബെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം.ഉടന്‍ സ്ട്രീം ചെയ്യാനാണ് തീരുമാനം. ഏദന്‍, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദൃശ്യാവിഷ്‌കാരം നിര്‍വഹിച്ച മനീഷ് മാധവന്‍ ആണ്ഛായാഗ്രഹണം.അതേസമയം
അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന 'ബാക്ക് സ്റ്റേജ്' എന്ന ചിത്രത്തിന്റ ചിത്രീകരണവും പൂര്‍ത്തിയായി. പദ്മപ്രിയയും റിമ കല്ലിംഗലും പ്രധാന വേഷത്തിലെത്തുന്ന ചിത്രം നാടക പശ്ചാത്തലത്തില്‍ രണ്ടു സ്ത്രീകളുടെ കഥയാണ് പറയുന്നത്. ബാക്ക് സ്റ്റേജ് ആറ് ദിവസം കൊണ്ടാണ് പൂര്‍ത്തിയായത്.അതേസമയം
ഗൃഹാതുരത്വം നിറഞ്ഞ മഞ്ചാടിക്കുരു ആണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ദുല്‍ഖറും നിവിന്‍ പോളിയും നസ്‌റിയയും പാര്‍വതി യും അഭിനയിച്ച ബാംഗ്‌ളൂര്‍ ഡെയ്‌സ് വമ്പന്‍ ഹിറ്റായിരുന്നു. പൃഥ്വിരാജും പാര്‍വതിയും നസ്‌റിയയും പ്രധാന വേഷത്തില്‍ എത്തിയ കൂടെ ആണ് അഞ്ജലി അവസാനമായി സംവിധാനം ചെയ്ത ചിത്രം.