Latest News

നീ എവിടെയാണെങ്കിലും പുഞ്ചിരിച്ചുകൊണ്ടിരിക്കുക; സുശാന്തിനായി വേദനയോടെ പ്രാര്‍ത്ഥനയോടെ അങ്കിത

Malayalilife
നീ എവിടെയാണെങ്കിലും പുഞ്ചിരിച്ചുകൊണ്ടിരിക്കുക; സുശാന്തിനായി വേദനയോടെ പ്രാര്‍ത്ഥനയോടെ അങ്കിത

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണവാര്‍ത്തയ്ക്ക് പിന്നാലെ നിരവധി വീഡിയോകളും ചിത്രങ്ങളും പുറത്ത് വന്നിരുന്നു. സുശാന്തിന്റെ കാമുകിമാരുടെ പേരുകളും ചര്‍ച്ചയായിരുന്നു. റിയയെക്കുറിച്ചാണ് അധികവും വാര്‍ത്തകള്‍ എത്തിയത്. എന്നാല്‍ സുശാന്തിന്റെ ആദ്യ കാമുകി അങ്കിതയുടെ പേരും ചര്‍ച്ചയായിരുന്നു. സുശാന്ത് വിവാഹിതനാകാന്‍ ഇരിക്കുകയായിരുന്നുവെന്നും അങ്കിതയെക്കുറിച്ചാണ് തങ്ങളോട് പറഞ്ഞിട്ടുളളതെന്നും റിയയെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് സുശാന്തിന്റെ അച്ഛന്‍ പ്രതികരിച്ചത്. സുശാന്ത് സിംഗിന്റെ  വിയോഗത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും വിട്ടു നിന്ന നടിയും അദ്ദേഹത്തിന്റെ മുന്‍ കാമുകിയുമായ അങ്കിത ലൊഖാന്‍ഡെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.സുശാന്ത് മരിച്ച് കൃത്യം ഒരു മാസം തികയുന്ന ദിവസമായ ജൂലൈ 14 നാണ് അങ്കിത സോഷ്യല്‍ മീഡിയയില്‍ മടങ്ങിയെത്തിയത്. 'ദൈവത്തിന്റെ കുഞ്ഞ്' എന്ന അടിക്കുറിപ്പോടെ കത്തിച്ചുവച്ച വിളക്കിന്റെ ചിത്രം അങ്കിത പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് മറ്റൊരു ചിത്രവുമായാണ് നടി രംഗത്തെത്തിയിരിക്കുന്നത്.

'പ്രതീക്ഷ, പ്രാര്‍ഥന, കരുത്ത്. നീ എവിടെയാണെങ്കിലും പുഞ്ചിരിച്ചുകൊണ്ടിരിക്കുക,' എന്ന കുറിപ്പോടെ ദൈവത്തിന് മുന്നില്‍ കത്തിച്ചുവച്ച ഒരു മെഴുകുതിരിയുടെ ചിത്രം അങ്കിത പങ്കുവച്ചു.അതേസമയം സുശാന്തിന്റെ മരണശേഷം അദ്ദേഹത്തെ കുറിച്ചും അങ്കിതയെ കുറിച്ചും സുഹൃത്തും സംവിധായകനുമായ സന്ദീപ് സിങ് ഏറെ വൈകാരികമായി ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് സുശാന്തും അങ്കിതയും വേര്‍പിരിഞ്ഞത്. ടെലിവിഷന്‍ രംഗത്ത് സജീവമായ സമയത്താണ് സുശാന്തും അങ്കിതയും പ്രണയത്തിലായിരുന്നത്. അങ്കിത സുശാന്തിന് കാമുകി മാത്രമായിരുന്നില്ലെന്നും സന്ദീപ് സിംഗ് പറയുന്നു. അമ്മ ചെറുപ്പത്തില്‍ നഷ്ടപ്പെട്ടു, ആ കരുതല്‍ എന്താണെന്ന് സുശാന്ത് അറിഞ്ഞത് അങ്കിതയിലൂടെയാണ്.അങ്കിത അവന്റെ കാമുകി മാത്രമായിരുന്നില്ല, അവന് നഷ്ടപ്പെട്ട അമ്മ കൂടിയായിരുന്നു.

 ബോളിവുഡിലെ എന്റെ 20 വര്‍ഷത്തെ യാത്രയില്‍ അവളെ പോലെ നല്ലൊരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. മറ്റാര്‍ക്കും സാധിക്കാത്തതു പോലെ അവള്‍ അവനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തു. അവള്‍ക്ക് മാത്രമേ അവനെ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നുള്ളൂ. അവന് വേണ്ടി എല്ലാം അവള്‍ ശരിയായി ചെയ്തു. അവള്‍ ഒരുങ്ങുന്നത് പോലും അവന്റെ ഇഷ്ടത്തിനായിരുന്നു. അവന് ഇഷ്ടമുള്ള ഭക്ഷണമായിരുന്നു അങ്കിത പാചകം ചെയ്യാറുള്ളത്. വീടിന്റെ ഇന്റീരിയര്‍, ആ വീട്ടിലെ പുസ്തകങ്ങള്‍ എല്ലാം അവന്റെ ഇഷ്ടം അനുസരിച്ച് അവള്‍ ചെയ്തു. സുശാന്തിന്റെ സന്തോഷത്തിന് വേണ്ടി സാധിക്കാവുന്നതെല്ലാം അവള്‍ ചെയ്തു. എല്ലാവര്‍ക്കും അങ്കിതയെ പോലൊരു പെണ്‍കുട്ടിയെ കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

അവള്‍ വൈകാരികമായി അവനോട് അത്രയും അടുത്തിരുന്നു. കരിയറിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോള്‍ അതുപോലും അവന് വേണ്ടി ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നു. അവളൊരു വലിയ ടെലിവിഷന്‍ സ്റ്റാറായിരുന്നു. സിനിമയിലേക്കും അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയിരുന്നു. പിരിഞ്ഞ ശേഷവും സുശാന്തിന്റ സന്തോഷത്തിന് വേണ്ടിയും അവന്റെ സിനിമകള്‍ വിജയിക്കാന്‍ വേണ്ടിയും അങ്കിത പ്രാര്‍ഥിച്ചുവെന്നും സന്ദീപ് പറഞ്ഞിരുന്നു.


 

ankithas prayers for sushanth singh rajput

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES