അങ്കമാലി ഡയറീസിലുടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ലിച്ചി എന്ന അന്നാ രാജന്‍. മധുരരാജയില്‍ പ്രധാന്യം അര്‍ഹിക്കുന്ന റോളാണ് തേടിയെത്തിയിരുന്നതും. മധുരരാജയിലെ ക്ലൈമാക്‌സ് രംഗത്തില്‍ ലിച്ചിയിലെ വേട്ടനായ കടിക്കുന്ന രംഗമാണ് ഏറെ ഭീതി ഉണര്‍ത്തിയിരുന്നതും വില്ലന്റെ മനുഷത്യ രഹിതമായ ക്രൂരതയായിരുന്നു ഈ രംഗത്തില്‍ ദൃശ്യവല്‍ക്കരിക്കപ്പെട്ടത്.
നായ്ക്കളെ ഉള്‍പ്പെടുത്തികൊണ്ടുള്ള സംഘട്ടനരംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായി മാറിയത്.. ഇപ്പോള്‍ ചിത്രത്തിലെ 'ഡോഗ് ഫൈറ്റ്' സീനിന്റെ അണിയറ വീഡിയോകളില്‍ ഒന്ന് പങ്കുവെച്ചിരിക്കുകയാണ അന്ന. ക്ലൈമാസ് രംഗത്തില്‍ നായ തന്റെ തലയ്ക്ക് മുകളിലൂടെ ചാടുന്ന രംഗമാണ് ലിച്ചി പങ്കുവച്ചത്.
ഭയന്ന് ഓടുമ്പോള്‍ തലയ്ക്കു മുകളിലൂടെ കുരച്ചു ചാടുന്ന വേട്ടനായയേയും വീഴുന്ന അന്നയേയും ആണ് വീഡിയോയില്‍ കാണാനാവുക. സിനിമയുടെ ക്ലൈമാക്‌സിനോട് അടുത്തു വരുന്ന ഹൃദയഭേദകമായ സീനുകളിലൊന്നിന്റെ ചിത്രീകരണദൃശ്യമാണിത്. അന്ന രാജന്റെ ലിസി എന്ന കഥാപാത്രം അതീവ ദയനീയമായി വേട്ട നായ്ക്കളാല്‍ കൊലച്ചെയ്യപ്പെടുകയാണ് ചിത്രത്തില്‍.