Latest News

പോപ്പിക്കുടയിലെ പരസ്യത്തിലെ കൊച്ചുകുട്ടിയായി അഭിനയിച്ച് അനുശ്രി ; വട്ടാണോയെന്ന് ആരാധകര്‍; താരം പങ്കുവച്ച വീഡിയോ വൈറല്‍

Malayalilife
പോപ്പിക്കുടയിലെ പരസ്യത്തിലെ കൊച്ചുകുട്ടിയായി അഭിനയിച്ച് അനുശ്രി ; വട്ടാണോയെന്ന് ആരാധകര്‍; താരം പങ്കുവച്ച വീഡിയോ വൈറല്‍

ലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടികളില്‍ ഒരാളാണ് അനുശ്രി. താരത്തിന്റെ സിംപ്ലിസിറ്റിയും വ്യക്തിപ്രഭാവവും തന്നെയാണ് ഈ ആരാധനയ്കയക്ക് കാരണം. താരം പങ്കുവയ്ക്കുന്ന എല്ലാ ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ തരംഗമായി മാറുന്നത്.

ഒരു നീലക്കുട പിടിച്ച് കൊച്ചുകുട്ടിയെപ്പോലെ പാട്ടിനു പോസ് ചെയ്യുന്ന അനുശ്രീയുടെ പുതിയ വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍ ചോദിച്ചു. 'അല്ലാ, ശരിക്കും വട്ടാണല്ലേ?' വീഡിയോ ഷെയര്‍ ചെയ്ത് അനുശ്രീ മറുപടി നല്‍കി. 'ഇതുകൊണ്ടൊക്കെ തന്നെയാണ് ആളുകള്‍ ചോദിച്ചേ..' 

പഴയ പോപ്പിക്കുടയുടെ പരസ്യത്തിലെ പാട്ടിനു രസകരമായി അഭിനയിക്കുകയാണ് അനുശ്രീ വീഡിയോയില്‍. മുടി പിന്നിലേക്ക് രണ്ടുഭാഗത്തും ഉയര്‍ത്തിക്കെട്ടി കൊച്ചുകുട്ടിയെ അനുകരിച്ചുകൊണ്ടാണ് നടിയുടെ നില്‍പ്. സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഈ വീഡിയോയ്ക്കു താഴെ രസകരങ്ങളായ കമന്റുകളും ട്രോളുകളുമുണ്ട്.. ഇപ്പോള്‍ സിനിമയൊന്നുമില്ലേയെന്നും വെറുതെയല്ല മഴ പെയ്യാത്തത് എന്നുമൊക്കെയാണ് ട്രോളുകള്‍.

മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചയമുള്ള മുഖം അമൃത പ്രകാശ് ആണ് പോപ്പിക്കുടയുടെ ഈ പരസ്യത്തില്‍ അഭിനയിച്ചത്.

anusree shared video goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES