Latest News

ഗാനമേളയ്ക്ക് കൈയടിച്ച് ഡാന്‍സ്  ചെയ്ത പെണ്‍കുട്ടികളോട് വീട്ടില്‍ പോയി ആഘോഷിക്കാന്‍ പറഞ്ഞ് ആട്ടിയോടിച്ച് ഒരു പറ്റം ആളുകള്‍; നടക്കില്ലെന്ന് പറഞ്ഞ് പ്രതികരിച്ച് പെണ്‍കുട്ടികളും; വീഡിയോ സോഷ്യല്‍മീഡിയയില്‍ എത്തിയതോടെ പ്രതികരിച്ച് നടി അനുശ്രീയും

Malayalilife
 ഗാനമേളയ്ക്ക് കൈയടിച്ച് ഡാന്‍സ്  ചെയ്ത പെണ്‍കുട്ടികളോട് വീട്ടില്‍ പോയി ആഘോഷിക്കാന്‍ പറഞ്ഞ് ആട്ടിയോടിച്ച് ഒരു പറ്റം ആളുകള്‍; നടക്കില്ലെന്ന് പറഞ്ഞ് പ്രതികരിച്ച് പെണ്‍കുട്ടികളും; വീഡിയോ സോഷ്യല്‍മീഡിയയില്‍ എത്തിയതോടെ പ്രതികരിച്ച് നടി അനുശ്രീയും

നാട്ടിലെ ഉത്സവത്തിന് സംഘടിപ്പിച്ച ഗാനമേളയ്ക്ക് പെണ്‍കുട്ടികള്‍ കൈയടിച്ച് ഡാന്‍സ് ചെയ്യുന്നത് ചോദ്യം ചെയ്യുന്ന ആളുകളുടെ വീഡിയോ ഇക്കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഉത്സവം ഗുണ്ടായിസം എന്ന് ക്യാംപ്ഷനോടെയാണ് ഒരു പെണ്‍കുട്ടി വീഡിയോ പങ്ക് വച്ചത്. ഇപ്പോള്‍ ഇതിനോടെ പ്രതികരിച്ച് നടി അനുശ്രിയും എത്തി.

പെണ്‍കുട്ടികള്‍ ഗാനമേള ആസ്വദിച്ച് നിന്നപ്പോള്‍ 'ഇതൊന്നും ഇവിടെ നടക്കില്ല, വീട്ടില്‍ പോയി ആഘോഷിച്ചാല്‍ മതി' എന്ന അര്‍ഥത്തില്‍ മോശമായി സംസാരിക്കുന്നതും പെണ്‍കുട്ടികള്‍ അതിനോട് പ്രതികരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് താഴെയാണ് നടിയുടെ കമന്റ് എത്തിത്. ''പറഞ്ഞത് അത്രയും പോരായിരുന്നു, അത്രയുമെങ്കിലും പറഞ്ഞത് നന്നായി'' എന്നാണ് അനുശ്രീയുടെ കമന്റ്.

വൈറലായി വീഡീയോയ്ക്ക് വ്ന്ന കുറിപ്പ് ഇങ്ങനെയാണ്;

''ഉത്സവം, ഗുണ്ടായിസം. ഇത് എന്റെ നാട്ടില്‍ മാര്‍ച്ച് 4ന് നടന്ന സംഭവം ആണ്. മാന്യമായ രീതിയിയില്‍ ഗാനമേള ആസ്വദിച്ചുകൊണ്ട് നിന്ന ഞങ്ങളോട് വളരെ മോശമായ രീതിയില്‍ സംസാരിക്കുകയും ''വീട്ടില്‍ പോയി നിരങ്ങാനും'' ആണ് പറഞ്ഞത്. സ്പോട്ടില്‍ തന്നെ പ്രതികരിക്കുകയും പൊലീസ് ഇടപെട്ട് അവരെ അവിടന്ന് മാറ്റുകയും ചെയ്തു.

നമ്മുടെ അവകാശങ്ങളെ ചോദ്യം ചെയ്താല്‍ അത് എത്ര വല്യ ഗുണ്ട ആയാലും പ്രതികരിക്കുക തന്നെ ചെയ്യും. ഈ വീഡിയോ അന്ന് എനിക്ക് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല, എന്റെ യൂട്യൂബ് ചാനലില്‍ ആണ് ഞാന്‍ അപ്ലോഡ് ചെയ്തത്. എന്റെ അനുവാദം ഇല്ലാതെ വീഡിയോ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്'' എന്നാണ് വീഡിയോക്കൊപ്പമുള്ള വാക്കുകള്‍.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Truly Trivian (@trulytrivian)

Read more topics: # അനുശ്രീ
anusrees comment viral About vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES