Latest News

വലിയ ധാരണയില്ലാതെ സിനിമയിലെത്തിയ ആളാണ്; സത്യത്തില്‍ ഞാനിപ്പോള്‍ വേറൊരു ലോകത്താണ്: കഥാപാത്രത്തിന് പുരസ്‌കാരം ലഭിക്കണമെന്ന് സംവിധായിക സുധ മാമിന് ആഗ്രഹമുണ്ടായിരുന്നു;അപര്‍ണ ബാലമുരളി സന്തോഷം പങ്ക് വക്കുമ്പോള്‍

Malayalilife
വലിയ ധാരണയില്ലാതെ സിനിമയിലെത്തിയ ആളാണ്; സത്യത്തില്‍ ഞാനിപ്പോള്‍ വേറൊരു ലോകത്താണ്: കഥാപാത്രത്തിന് പുരസ്‌കാരം ലഭിക്കണമെന്ന് സംവിധായിക സുധ മാമിന് ആഗ്രഹമുണ്ടായിരുന്നു;അപര്‍ണ ബാലമുരളി സന്തോഷം പങ്ക് വക്കുമ്പോള്‍

68-ാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് അപര്‍ണ ബാലമുരളിയാണ്. സുധ കൊങ്കര സംവിധാനം ചെയ്ത 'സുരറൈ പോട്ര്' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം. അപര്‍ണ്ണ ബാലമുരളി അവതരിപ്പിച്ച ബൊമ്മി എന്ന കഥാപാത്രം വലിയ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. .ചിത്രത്തിലെ അപര്‍ണ്ണയുടെ അഭിനയ മികവിന് നിരവധി പേര്‍ പ്രശംസയും അറിയിച്ചിരു്ന്നു.

പൊള്ളാച്ചിയില്‍ പുതിയ മലയാള ചിത്രം 'ഉത്തര'ത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് അപര്‍ണ. ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ ഭാഗമായി ഉച്ചയോടെ തന്നെ മാദ്ധ്യമങ്ങളെല്ലാം അപര്‍ണയെ തേടി പൊള്ളാച്ചിയിലെത്തിയിരുന്നു. 

' ഒരുപാട് സന്തോഷമുണ്ട്. സത്യത്തില്‍ എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഈ ഒരു എക്‌സ്പീരിയന്‍സ് തന്നെ ആദ്യമായിട്ടാണ്. പതിവില്ലാതെ വീട്ടില്‍ നിന്നും വിട്ടിട്ട് ഉത്തരം സിനിമയുടെ ലൊക്കേഷനിലാണ്. ലോക്ക്ഡാണ്‍ സമയത്താണ് സിനിമ ഇറങ്ങിയത്. അന്ന് രാത്രി തന്നെ ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. രാവിലെ മുതല്‍ എനിക്ക് ടെന്‍ഷനായിരുന്നു.

എല്ലാവരും വന്നിട്ട് അവസാനം അവാര്‍ഡ് കിട്ടാതേ പോകോയെന്ന്. സുധാ മാമിന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു അവാര്‍ഡ് കിട്ടണമെന്ന്. സുധാ മാം എന്നില്‍ അര്‍പ്പിച്ച വിശ്വാസം കൊണ്ടുമാത്രമാണ് ഇവിടെ നില്‍ക്കുന്നത്. ഒരു നടിയെന്ന നിലയില്‍ വര്‍ക്ക് ചെയ്യാനുള്ള സമയം അവര്‍ തന്നു. അതില്‍ എനിക്ക് പറ്റുന്ന അത്രയും ഞാന്‍ ചെയ്തിട്ടുണ്ട്. ഇനിയും ഒരുപാട് വര്‍ക്ക് ചെയ്യണമെന്നുണ്ട്.

അപ്രതീക്ഷിതമായി വന്ന ഫീല്‍ഡാണ്. ചേട്ടന് ഇതിനെ പറ്റി വലിയ ധാരണയില്ലെന്ന് പറഞ്ഞതുപോലെ എനിക്കും ഒരു ധാരണയുമുണ്ടായിരുന്നില്ല. ഇനിയും നല്ല കാരക്ടേഴ്സ് കൊടുക്കണമെന്നുണ്ട്. എല്ലാവര്‍ക്കും നന്ദി. സത്യത്തില്‍ ഞാനിപ്പോള്‍ വേറൊരു ലോകത്താണ്.

സാധാരണ തമിഴായിരുന്നില്ല സുരരൈ പോട്രിലേത്. പ്രാദേശികമായി ഒത്തിരി വ്യത്യാസമുള്ള ഭാഷയാണ്. ട്രെയിനിംഗ് നല്ലതുപോലെ ചെയ്താണ് പഠിച്ചെടുത്തത്. ടീം വര്‍ക്കിന്റെ എഫേര്‍ട്ടാണ് ഈ വിജയം. ഇനിയും ഓഡിഷന് പോകാനും വര്‍ക്ക് ഷോപ്പ് അറ്റന്‍ഡ് ചെയ്യാനും തയ്യാറാണ്. ' അപര്‍ണ പറയുന്നു.

2013ല്‍ 'മഹേഷിന്റെ പ്രതികാര'ത്തിലൂടെയാണ് അപര്‍ണ ബാലമുരളി വെള്ളിത്തിരയിലെത്തുന്നത്. ആ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ അഭിനന്ദനം നേടാന്‍ അവര്‍ക്ക് കഴിഞ്ഞു. പിന്നീട് പല സിനിമകളുടെയും ഭാഗമായെങ്കിലും ആദ്യ ചിത്രത്തില്‍ കിട്ടിയതുപോലൊരു കഥാപാത്രത്തെ പിന്നീട് അവതരിപ്പിക്കാനായില്ല.ആ ഇടയ്ക്കാണ് തമിഴിലേക്കുള്ള അപര്‍ണയുടെ എന്‍ട്രി. 

aparna balamurali national film awards

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES