Latest News

പുതിയതായി വരുന്നവര്‍ ചില താരങ്ങളുടെ കാലില്‍ തൊട്ട് വണങ്ങിയതിന് ശേഷമേ അഭിനയിക്കുകയുള്ളു; ഞാനത് ചെയ്തില്ല;ഞാന്‍ ചെല്ലുമ്പോള്‍ നരേന്ദ്രപ്രസാദ് ഒച്ചപ്പാട് ഉണ്ടാക്കുകയാണ്;  നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ അനുഭവം പങ്ക് വച്ച് നടി അര്‍ച്ചന മനോജ്

Malayalilife
 പുതിയതായി വരുന്നവര്‍ ചില താരങ്ങളുടെ കാലില്‍ തൊട്ട് വണങ്ങിയതിന് ശേഷമേ അഭിനയിക്കുകയുള്ളു; ഞാനത് ചെയ്തില്ല;ഞാന്‍ ചെല്ലുമ്പോള്‍ നരേന്ദ്രപ്രസാദ് ഒച്ചപ്പാട് ഉണ്ടാക്കുകയാണ്;  നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ അനുഭവം പങ്ക് വച്ച് നടി അര്‍ച്ചന മനോജ്

സിനിമ -സീരിയല്‍ പ്രേമികള്‍ക്ക് സുപരിചിതയായ താരമാണ് നടി അര്‍ച്ചന മനോജ്. ബാല താരമായി അഭിനയം ആരംഭിച്ച നടി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.ഇപ്പോള്‍നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് തനിക്കുണ്ടായ ഒരു വ്യത്യസ്തമായ അനുഭവം പങ്കുവെച്ചരിക്കുകയാണ് നടി.

'ഞാന്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ നരേന്ദ്രപ്രസാദ് സാര്‍ അവിടെ ഇരിപ്പുണ്ട്.ഞാന്‍ ആദ്യമായിട്ടാണ് അങ്ങോട്ട് ചെല്ലുന്നത്. അവിടെ എങ്ങനെയാണെന്നൊന്നും അറിയില്ല. എനിക്കന്ന് പതിനാറ് വയസ് കാണും. പുള്ളി വില്ലന്‍ കഥാപാത്രം ചെയ്യുന്ന ആളായത് കൊണ്ട് ഒരു പേടിയും ഉള്ളിലുണ്ട്. ആദ്യത്തെ ദിവസം കണ്ടു, പിറ്റേ ദിവസവും അദ്ദേഹം എന്നെ മൈന്‍ഡ് ചെയ്യുന്നില്ല.

നമ്മുടെ പുതിയ ആര്‍ട്ടിസ്റ്റാണ്, അടുത്ത നായികയാവാനുള്ള കൊച്ചാണെന്ന് ഡയറക്ടര്‍ എന്നെ പരിചയപ്പെടുത്തി കൊടുത്തു. പുള്ളി എന്നെ ഒന്ന് നോക്കി. പിന്നെ ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം വല്ലാതെ ബഹളമുണ്ടാക്കുകയാണ്. ഇപ്പോഴത്തെ പിള്ളേര്‍ക്കൊന്നും പെരുമാറാന്‍ അറിയില്ല എന്നൊക്കെയാണ് പുള്ളി പറയുന്നത്.

സാധാരണ അവിടൊരു കീഴ്വഴക്കമുണ്ട്. പുതിയതായി വരുന്നവര്‍ ചില താരങ്ങളുടെ കാലില്‍ തൊട്ട് വണങ്ങിയതിന് ശേഷമേ അഭിനയിക്കുകയുള്ളു. ഞാനത് ചെയ്തില്ല. അതിന്റെ ഒച്ചപ്പാടാണ് നടന്നത്. പിന്നെ അദ്ദേഹത്തിന്റെ കാലില്‍ സാഷ്ടാംഗം വീണു. ഇതോടെ നല്ല സൗഹൃദമായി. നടി കൂട്ടിച്ചേര്‍ത്തു.

archana manoj about experiencewith narendra prasad

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES