സോഷ്യല്‍ മീഡിയയില്‍ രണ്ടു ദിവസമായി പ്രചരിക്കുന്നത് സംവിധായകന്‍ അരുണ്‍ഗോപി നടി മൂരാ ജാസ്മിനൊപ്പമുള്ള സെല്‍ഫി വികലമായി ചിത്രീകരിച്ചു കൊണ്ടുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ്. തന്റെ അടുത്ത സുഹൃത്ത ്കൂടിയായ മീരാ ജാസ്മിനൊപ്പം സെല്‍ഫി പകര്‍ത്തി അരുണ്‍ഗോപി ഫേസ്ബുക്കില്‍ ചിത്രം പങ്കുവച്ചതിന് പിന്നാലെ ഇതിനെ മോശമായി ചിത്രീകരിച്ച് നിരവധി ഓാണ്‍ലൈന് ചാനലുകളും വാര്‍ത്തകളമായി രംഗത്തെത്തി. അരുണ്‍ഗോപി ഭാര്യയെ ഉപേക്ഷിച്ചെന്നും മീരാ ജാസ്മിനെ കെട്ടി എന്നുമായിരുന്നു വാര്‍ത്തകളുടെ ഉള്ളടക്കം, എന്നാല്‍ ഇതിനെല്ലാം മറുപടി നല്‍കി അരുണ്‍ഗോപി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
നമസ്‌കാരം
എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാന്‍ പറ്റാത്ത ലോകം ആകുകയാണോ ഇത് ?? എല്ലാര്ക്കും ജീവിക്കണം ഇല്ലാകഥകളില്‍ ഇക്കിളി ചേര്‍ത്ത് ഉണ്ടാക്കിയല്ലാ ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടത് ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ പാടില്ല എന്നൊരു നിര്‍ബന്ധം കൊണ്ടുനടക്കരുത്.. ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേര്‍ത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണ് ആയാലും കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല സൗഹൃദങ്ങള്‍ പറന്നുയരട്ടെ പെണ്‍കുട്ടികള്‍ പറന്നു ഉയരുന്ന നാടാണിത് ''ഉയരെ'' അങ്ങനെ ഉയരട്ടെ
ദുബായില്‍ സ്ഥിരതാമസമാക്കിയ മീരയെ അവിടെ വച്ചു കണ്ടപ്പോഴുള്ള ചിത്രമാണ് പങ്കുവച്ചത്. ആത്മാര്‍ഥ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടുന്നതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമെന്നാണ് അരുണ്‍ ഗോപി കുറിച്ചത്.