Latest News

ആര്യയുടേയും സയേഷയുടേയും വിവാഹ ചടങ്ങുകള്‍ താരസമ്പന്നം;  വിവഹചടങ്ങില്‍ സഞ്ജയ് ദത്ത് മുതല്‍ അല്ലു അര്‍ജുനും സൂര്യയും കാര്‍ത്തിയും വരെ; താരദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് ഇന്ത്യന്‍ സിനിമാ ലോകവും; വിവാഹ ചിത്രങ്ങള്‍ കാണാം

Malayalilife
 ആര്യയുടേയും സയേഷയുടേയും വിവാഹ ചടങ്ങുകള്‍ താരസമ്പന്നം;  വിവഹചടങ്ങില്‍ സഞ്ജയ് ദത്ത് മുതല്‍ അല്ലു അര്‍ജുനും സൂര്യയും കാര്‍ത്തിയും വരെ; താരദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് ഇന്ത്യന്‍ സിനിമാ ലോകവും; വിവാഹ ചിത്രങ്ങള്‍ കാണാം

മിഴ് യുവതാരം ആര്യയും നടി സയേഷയും തമ്മിലുള്ള വിവാഹ വാര്‍ത്തായണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. പരമ്പരാഗത മുസ്ലിം ആചാരത്തില്‍ നടന്ന വിവാഹത്തില്‍ തെന്നിന്ത്യന്‍ താരലോകവും ബോളിവുഡ് താരലോകവും പങ്കെടുത്തിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ മേഖലയിലെ പ്രമുഖരും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മുസ്ലിം ആചാരപ്രകാരം മനോഹരമായി നടന്ന വിവാഹചടങ്ങില്‍ തമിഴ് താരനിരയിലെ സൂപ്പര്‍ താരങ്ങളും തെന്നിന്ത്യന്‍ താരങ്ങളും സാന്നിധ്യം അറിയിച്ചിരുന്നു. തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ, സഹോദരന്‍ കാര്‍ത്തി, തെലുങ്കില്‍ നിന്ന് അല്ലു അര്‍ജുന്‍ തുടങ്ങി താരസമ്പന്നമായിരുന്നു വിവാഹം. 

മാര്‍ച്ച് ഒമ്പതിന് ഒരുക്കിയ സംഗീത് ചടങ്ങിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ആദിത്യ പഞ്ജോലി, സൂരജ് പഞ്ജോലി, അഞ്ജൂ മഹേന്ദ്രൂ, നടി സെറീന വഹാബ്, അല്ലു അര്‍ജുന്‍ തുടങ്ങി നിരവധി താരങ്ങളാണ് സംഗീത് ചടങ്ങില്‍ പങ്കെടുത്തത്.  

ഫെബ്രുവരി 14 വാലന്റെന്‍സ് ദിനത്തിലാണ് ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വിവരം താരങ്ങള്‍ വെളിപ്പെടുത്തിയത്.  മാര്‍ച്ചില്‍ ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിലാവും വിവാഹമെന്നും ആര്യ പറഞ്ഞിരുന്നു.

അതേസമയം സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജ് ആണെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ ഷഹീന്‍ ബാനു വെളിപ്പെടുത്തിയിരുന്നു. മുന്‍പ് പരിചയമുണ്ടെങ്കിലും ഇതൊരു പ്രണയ വിവാഹമല്ല. ആര്യയുടെ വീട്ടുകാര്‍ ആലോചനയുമായി വന്നതാണെന്നും തങ്ങളുടെ കുടുംബം അത് സമ്മതിക്കുകയായിരുന്നെന്നും ഷഹീന്‍ പറഞ്ഞു.

'ഗജിനികാന്ത്' (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യയുടെ പുതിയ ചിത്രം 'കാപ്പാനി'ലും ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. തെലുങ്ക് ചിത്രം 'അഖില്‍' ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. 2017 ല്‍ അജയ് ദേവ്ഗണിന്റെ 'ശിവായ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. 

Read more topics: # arya sayesha wedding photos
arya sayesha wedding photos

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES