Latest News

കൊച്ചിയില്‍ നിന്ന് കോഴിക്കോടേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്ത് ആസിഫ് അലിയും സമീര്‍ ഹംസയും; വൈറലായി വീഡിയോ

Malayalilife
കൊച്ചിയില്‍ നിന്ന് കോഴിക്കോടേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്ത് ആസിഫ് അലിയും സമീര്‍ ഹംസയും; വൈറലായി വീഡിയോ

വന്ദേഭാരത് ട്രെയിന്‍യാത്ര ആസ്വദിച്ച് നടന്‍ ആസിഫ് അലിയും ബിസിനസ്മാന്‍ സമീര്‍ ഹംസയും. സമയലാഭമെന്നു ഇരുവരുടേയും പ്രതികരണം.കൊച്ചിയില്‍ നിന്നും കോഴിക്കോടേക്കു പോകാന്‍ വേണ്ടിയായിരുന്നു വന്ദേഭാരത് തിരഞ്ഞെടുത്തത്. റോഡ് മാര്‍ഗം കൊച്ചിയില്‍ നിന്നു കണ്ണൂര്‍ എത്താന്‍ 6 മണിക്കൂറില്‍ കൂടുതല്‍ എടുക്കുമ്പോള്‍ വന്ദേഭാരതില്‍ 3.45 മണിക്കൂര്‍ കൊണ്ട് എത്താം. ഈ സമയലാഭം കൊണ്ടാണ് യാത്രയ്ക്ക് വന്ദേ ഭാരത് തിരഞ്ഞെടുത്തതെന്നു ആസിഫ് അലി പറഞ്ഞു. 

രാജ്യാന്തര യാത്രാനുഭവമെന്നായിരുന്നു സമീര്‍ ഹംസയുടെ പ്രതികരണം. ഇന്നത്തെ തിരക്കേറിയ കാലത്തു സമയത്തിന് എത്തുകയെന്നത് ഏതു കാര്യത്തിനും വളരെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നു ഇരുവരുടേയും യാത്ര. വന്ദേഭാരതിലെ യാത്രാ വിഡിയോ സമീര്‍ഹംസ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു 
   
യൂറോപ്പ്, റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ അത്യാധുനിക ട്രെയിന്‍ ഗതാഗതം ഉപയോഗിച്ച വ്യക്തി എന്ന നിലയില്‍ വന്ദേഭാരത് സൗകര്യങ്ങള്‍ നല്ലതും മിതമായ നിരക്കിലുമാണെന്നാണ് സമീര്‍ ഹംസയുടെ അഭിപ്രായം. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sameer Hamsa (@sameer_hamsa)

Read more topics: # ആസിഫ് അലി
asif ali and sameer hamsa

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES