Latest News

അച്ഛന് ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളാണ് മമ്മൂക്ക; മമ്മൂക്കയും അതുപോലെ;. അച്ഛന് മമ്മൂക്കയോട് എന്തോ ഒരു പ്രത്യേക വാത്സല്യം; അച്ഛന്‍ മൂപ്പരുടെയും കൂടെയാണ് എന്നാണ് പറയുന്നത്;മമ്മൂട്ടിയെ കുറിച്ച് എംടിയുടെ മകള്‍

Malayalilife
അച്ഛന് ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളാണ് മമ്മൂക്ക; മമ്മൂക്കയും അതുപോലെ;. അച്ഛന് മമ്മൂക്കയോട് എന്തോ ഒരു പ്രത്യേക വാത്സല്യം; അച്ഛന്‍ മൂപ്പരുടെയും കൂടെയാണ് എന്നാണ് പറയുന്നത്;മമ്മൂട്ടിയെ കുറിച്ച് എംടിയുടെ മകള്‍

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായക നുമായ എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി, മലയാളത്തിലെ മുന്‍നിര സംവിധായകര്‍ ഒരുക്കുന്ന ആന്തോളജി ചിത്രം 'മനോരഥങ്ങള്‍' റിലീസിനൊരുങ്ങുകയാണ്. ഓണത്തിനാണ് മനോരഥങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. സീ 5-ലൂടെ ഓരോ സിനിമയായി ചിത്രം പ്രേക്ഷകര്‍ക്ക് കാണാവുന്നതാണ്. ചിത്രങ്ങളുടെ ട്രെയ്ലര്‍ റിലീസ് എംടിയുടെ ജന്മദിനത്തിനായിരുന്നു പുറത്തുവിട്ടത്.

നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ എംടി മമ്മൂട്ടിയെ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം പങ്കുവെക്കപ്പെട്ടിരുന്നു. എംടിക്ക് മമ്മൂട്ടിയോടുള്ള സ്‌നേഹം ആ കെട്ടിപിടുത്തത്തില്‍ തെളിഞ്ഞു കാണാമെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. ഇപ്പോഴിതാ എംടി- മമ്മൂട്ടി ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് എംടിയുടെ മകള്‍ അശ്വതി വി നായര്‍.

'അച്ഛന് ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളാണ് മമ്മൂക്ക. മമ്മൂക്കയും അതുപോലെയാണ്.  അച്ഛന് മമ്മൂക്കയോട് എന്തോ ഒരു പ്രത്യേക വാത്സല്യമുണ്ട്. അതെനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ കല്യാണനിശ്ചയം മദിരാസിയില്‍ വച്ചായിരുന്നു. ആകെ 40 ആളുകളെ ഉണ്ടായിരുന്നുള്ളൂ. അതിലേക്ക് സിനിമ മേഖലയില്‍ നിന്നും മമ്മൂക്കയെ മാത്രമാണ് അച്ഛന്‍  വിളിച്ചത്. ഹരിഹരന്‍ അങ്കിളും മമ്മൂക്കയുമാണ് അന്ന്  വന്നത്.'

'ഇടയ്ക്ക് എന്നോട് പറയും, 'നീ നല്ലോണം  നോക്കികൊള്ളണം കെട്ടോ' എന്ന്. അതെനിക്കുള്ളൊരു ഓര്‍മപ്പെടുത്തലാണ്. അച്ഛന്‍ മൂപ്പരുടെയും കൂടെയാണ് എന്നാണ് പറയുന്നത്. അങ്ങനെ ഒരു പ്രൊട്ടക്റ്റീവ് സ്ട്രീക്ക് കൂടിയുണ്ട് മമ്മൂക്കയ്ക്ക്. ഇടയ്ക്ക് എന്നെ വഴക്കു പറയും, നീയെന്താ അങ്ങനെയൊക്കെ ചെയ്യുന്നേ? നോക്കേണ്ടേ? എന്നൊക്കെ.

അവരു തമ്മിലുള്ള ബന്ധം ഞാന്‍ ചെറുപ്പത്തിലെ കണ്ടു വളര്‍ന്നതാണ്. അത് വളരെ വ്യത്യസ്തമാണ്. മറ്റുള്ള നടന്മാരോട് പോലുള്ളതല്ല അത്,' അശ്വതി പറഞ്ഞു. 

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പട്ടൊരാളാണ് എംടിയെന്ന് പല അവസരങ്ങളിലും മമ്മൂട്ടിയും തുറന്നു പറഞ്ഞിട്ടുണ്ട്. ''പരസ്പരം വര്‍ണിക്കാനാകാത്ത ഒരു ബന്ധം ഞങ്ങള്‍ തമ്മിലുണ്ട്. സഹോദരനോ പിതാവോ മകനോ സുഹൃത്തോ അങ്ങനെ ഏതു രീതിയിലും അദ്ദേഹത്തെ എനിക്കു സമീപിക്കാം. തിരൂരിലേക്ക് രണ്ടു തവണ വരാന്‍ അവസരമുണ്ടായിട്ടുണ്ട്, അതില്‍ ഒരു പ്രാവശ്യം 'ആവനാഴി' ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടായി. പക്ഷെ വരാന്‍ പറ്റിയില്ല, എന്നാല്‍ ഇതിനും നല്ലൊരു അവസരം വേറെയുണ്ടെന്ന് എനിക്കു തോന്നുന്നില്ല'' എന്നാണ് തുഞ്ചന്‍ പറമ്പില്‍ വച്ച് നടന്ന നവതി ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മമ്മൂട്ടി പറഞ്ഞതിങ്ങനെ. പിന്നാള്‍ സമ്മാനമായി എംടിയ്ക്ക് ഒരു ബ്രേസ്ലെറ്റും മമ്മൂട്ടി നല്‍കിയിരുന്നു.

എം ടിയുടെ അനവധി കഥാപാത്രങ്ങളെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച അഭിനേതാവു കൂടിയാണ് മമ്മൂട്ടി. ഒരു വടക്കന്‍ വീരഗാഥ, കേരളവര്‍മ്മ പഴശ്ശിരാജ, സുകൃതം, ഉത്തരം എന്നിങ്ങനെ നിരവധി ഗംഭീര ചിത്രങ്ങളാണ് എംടിയും മമ്മൂട്ടിയും ഒരുമിച്ചപ്പോള്‍ പിറന്നത്. 

aswathy v nair talks about

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES