Latest News

അവതാര്‍ 2 വിന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകളില്‍ റീലിസ് ചെയ്യുമെന്ന് ലിബര്‍ട്ടി ബഷീര്‍; റിലിസുമായി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും; ഹോളിവുഡ് ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ കേരളത്തിലെ റീലീസ് ചര്‍ച്ചയാകുന്നത് വിതരണ തുകയുടെ കാര്യത്തില്‍

Malayalilife
അവതാര്‍ 2 വിന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകളില്‍ റീലിസ് ചെയ്യുമെന്ന് ലിബര്‍ട്ടി ബഷീര്‍; റിലിസുമായി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും; ഹോളിവുഡ് ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ കേരളത്തിലെ റീലീസ് ചര്‍ച്ചയാകുന്നത് വിതരണ തുകയുടെ കാര്യത്തില്‍

രാധകര്‍ ഏറെ ആകാംശയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ഹോളിവുഡ് ചിത്രമായ അവതാര്‍ 2 ന് കേരളത്തില്‍ വിലക്ക് പ്രഖ്യാപിച്ചെന്ന വാര്‍ത്തയാണ് ഇന്നലെ പുറത്ത് വന്നത്. അവതാര്‍ 2 കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ  ഫിയോക്ക് പറയുകയായിരുന്നു. എന്നാല്‍ ഫിയോക്ക് നിലാപാട് അറിയിച്ച് രംഗത്ത് എത്തിയതിന് പി്ന്നാലെ  സിനിമയ്ക്ക് വിലക്കില്ലെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ഫെഡറേഷന് കീഴിലുളള തിയേറ്ററുകളില്‍ ചിത്രത്തിന് റിലീസ് ഉണ്ടാകുമെന്ന് ലിബര്‍ട്ടി ബഷിര്‍ പറഞ്ഞു.  

അവതാര്‍ - ദ വേ ഓഫ് വാട്ടര്‍ ഡിസംബര്‍ 16 നാണ് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിട്ടുളളത്. ചിത്രത്തിന്റെ പ്രദര്‍സനവുമായി ബന്ധപ്പെട്ട് വിതരണക്കാര്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതാണ് ഇത്തരത്തിലൊരു വിലക്കിന് കാരണം എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

അന്യ ഭാഷയിലുളള ചിത്രത്തിന് 50 ശതമാനം മുതല്‍ 55 ശതമാനം വരെയാണ് വിതരണക്കാര്‍ക്കു നല്‍കുന്നത്. എന്നാല്‍ റിലീസ് ചെയ്യുന്ന ആദ്യത്തെ ആഴ്ചയില്‍ തിയറ്റര്‍ വിഹിതത്തിന്റെ 60 ശതമാനം വിതരണക്കാര്‍  ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനം. അതേസമയം 55 ശതമാനത്തില്‍ കൂടുതല്‍ വിഹിതം നല്‍കാന്‍ സാധിക്കില്ലെന്നാണ് തിയറ്റര്‍ ഉടമകള്‍ അവരുടെ നിലപാട് അറിയിച്ചിട്ടുളളത്. ഡിസ്നി കമ്പനിയാണ് ചിത്രം വിതരണത്തിന് എത്തിക്കുക.

ഫിയോക്കിന്റെ കീഴിലുളള 400 തിയറ്ററുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യാതിരിക്കുന്നത്. കാര്യങ്ങള്‍ അറിയിക്കാതെ തിയറ്ററുകള്‍ക്ക് നേരിട്ട് എഗ്രിമെന്റ് അയക്കുകയായിരുന്നുവെന്നും ഉടമകള്‍ അറിയിച്ചു. ചിത്രത്തിന്റെ ആദ്യഭാഗമായ  അവതാര്‍ റിലീസ് ചെയ്തത് 2009 ല്‍ ആയിരുന്നു. 2012 ല്‍ ചിത്രത്തിന്റെ തുടര്‍ ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ ജെയിം കാമറൂണ്‍ പ്രഖ്യാപിച്ചത്. പിന്നീട് കോവിഡ് വന്നതോടെ ചിത്രീകരണം വൈകുകയായിരുന്നു. 

സാം വര്‍ത്തിംഗ്ടന്‍, സോം സല്‍ദാന, സ്റ്റീഫന്‍ ലാങ്, മാട്ട് ജെറാള്‍ഡ് , കേറ്റ് വിന്‍സ് ലെറ്റ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മെറ്റ് കയിന എന്ന പാറകളില്‍ വസിക്കുന്ന നവിയുടെ പുതിയ വംശത്തെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കാണിക്കുന്നുണ്ട്. ജയ്ക് സുളളിയുെടയും കുടുംബത്തിന്റെയും കഥയാണ് പ്രധാനമായും രണ്ടാം ഭാഗത്തില്‍ പറയുന്നത്.  ഇന്ത്യയില്‍ ആറ് ഭാഷകളില്‍ ആയാണ് അവതാര്‍ - ദ വേ ഓഫ് വാട്ടര്‍ റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രമെത്തുന്നത്. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്.

Read more topics: # അവതാര്‍ 2
avatar 2 ban kerala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES