ബോളിവുഡിലെ സൂപ്പർ ദമ്പതിയാണ് രൺവീർ സിംഗും ദീപിക പദുക്കോണും. സോഷ്യൽമീഡിയയിൽ സജീവമായ താരങ്ങൾ ആരാധകർക്കായി പരസ്പരം വിശേഷങ്ങൾ പങ്ക് വക്കാറുണ്ട്. ഇപ്പോളിതാ ഇപ്പോഴിതാ 'കുഞ്ഞ് ദീപിക'യെ പരിചയപ്പെടുത്തി വീണ്ടും ആരാധകരെ അമ്പരപ്പെടുത്തുകയാണ് രൺവീർ സിങ്.
ദീപിക കാനിൽ ധരിച്ച അതേ വസ്ത്രത്തിലും കോസ്റ്റ്യൂമിലുമെത്തിയകുഞ്ഞു പെൺകുട്ടിയുടെ ചിത്രമാണ് രൺവീർ പങ്ക് വച്ചത്. ചിത്രം എത്തിയതോടെ അത് ആരാണെന്ന് അറിയാനുള്ള ഓട്ടത്തിലായിരുന്നു ആരാധകർ.
ദീപികയുടെ ലുക്കിനെ ബേബി ഫെയ്‌സ് ഫിൽറ്റർ ഉപയോഗിച്ച് കുട്ടിയാക്കി മാറ്റിയായിരുന്നു രൺവീറിന്റെ കുസൃതി. സ്‌നാപ്പ് ചാറ്റിലെ ബേബി ഫെയ്‌സ് ഫിൽറ്റർ ഉപയോഗിച്ചാണ് വലിയ ദീപികയെ രൺവീർ കുഞ്ഞാക്കി മാറ്റിയിരിക്കുന്നത്. രൺവീർ സിങ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഇരുവരും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണോയെന്നാണ് ആരാധകർ ചോദിക്കുന്നു.