Latest News

എലിസബത്ത് തങ്കമാണ്; പ്യൂര്‍ ക്യാരക്ടറാണ്; ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല; എന്റെ കുഞ്ഞിനെ കാണിക്കാമോ എന്ന് പിച്ചക്കാരനെ പോലെ ചോദിക്കുകയാണ്; ബാല സംശയങ്ങള്‍ക്ക് മറുപടി നല്കുമ്പോള്‍

Malayalilife
എലിസബത്ത് തങ്കമാണ്; പ്യൂര്‍ ക്യാരക്ടറാണ്; ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല; എന്റെ കുഞ്ഞിനെ കാണിക്കാമോ എന്ന് പിച്ചക്കാരനെ പോലെ ചോദിക്കുകയാണ്; ബാല സംശയങ്ങള്‍ക്ക് മറുപടി നല്കുമ്പോള്‍

ചലച്ചിത്ര നടന്‍ ബാല അടുത്തിടെ വാര്‍ത്തകളില്‍ നിരന്തരം ചര്‍ച്ചയാകാറുണ്ട്. അടുത്തിടെ നടന്‍ ബാല അമൃതയുമായുള്ള വിവാഹ മോചനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍മീഡിയയിലും ചര്‍ച്ചകള്‍ നിരവധിയാണ് വന്നത്. ഇപ്പോളിതാ ഇതിനെല്ലാം മറുപടി നല്കുകയാണ് താരം.

ഗായിക അമൃതാ സുരേഷുമായി ബാല വിവാഹ മോചിതനായിരുന്നു. തുടര്‍ന്നായിരുന്നു എലിസബത്തിനെ ജീവിത പങ്കാളിയാക്കിയത്. അടുത്തിടെ നടന്‍ ബാലയ്‌ക്കൊപ്പമുള്ള ഒരു വീഡിയോയിലും എലിസബത്ത് ഉണ്ടായിരുന്നില്ല. ഇതിനും നടന്‍ മറുപടി നല്കി. എലിസബത്ത് ഇപ്പോള്‍ കൂടെയില്ല. ആരുമായും എലിസബത്തിനെ താരതമ്യം ചെയ്യരുതെന്ന് താരം ആവശ്യപ്പെടുന്നു. ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറയാന്‍ ഞാന്‍ തയ്യാറായിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. തന്റെ വിധിയാണ് എല്ലാം. താന്‍ എലിസബത്തിനെ ഒരു കുറ്റവും പറയില്ല എന്നും ബാല വ്യക്തമാക്കുന്നു.ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം...', എന്നാണ് ബാല എലിസബത്തിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

മകള്‍ പാപ്പുവിനെക്കുറിച്ചും നടന്‍ അഭിമുഖത്തില്‍ പങ്ക് വക്കുന്നുണ്ട്.കുഞ്ഞിനെ അതിന്റെ അച്ഛന്‍ കാണണം എന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ. കുഞ്ഞിനെ കാണിക്കണം എന്ന് ഓര്ഡര് ഉണ്ട്. എന്തുകൊണ്ട് അത് പാലിക്കുന്നില്ലെന്നും നടന്‍ അഭിമുഖത്തില്‍ ചോദിക്കുന്നു. എന്റെ മനസ്സിന്റെ വേദന കൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്. എന്റെ അഹങ്കാരമില്ല. എന്റെ കുഞ്ഞിനെ കാണിക്കാമോ എന്ന് പിച്ചക്കാരനെ പോലെ ചോദിക്കുകയാണ് മകള്‍ എവിടെ എന്ന് മാത്രമാണ് ഞാന്‍ എപ്പോഴും ചോദിക്കുന്നത്. കോടതി കൊടുത്തിരിക്കുന്ന ഓര്‍ഡറിന് വിലയില്ലേ. എല്ലാ മാസവും രണ്ടാം ശനിയാഴ്ച കുട്ടിയെ കാണിക്കണം എന്നാണ് നിയമം. എല്ലാ വിശേഷങ്ങളിലും കുഞ്ഞിനെ കാണിക്കണം എന്നാണ് റൂള്‍. എനിക്ക് അപ്പുറത്തെ വീട്ടിലെ കുഞ്ഞുങ്ങള്‍ കേക്ക് തന്നു.. എന്റെ മകള്‍ എവിടെയെന്നാണ് ചോദ്യമെന്നും നടന്‍ പറയുന്നു.

ഡോക്ടറാണ് എലിസബത്ത്. വളരെ ലളിതമായ രീതിയില്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം നടന്നത്. ബാലയുടെ ഉയര്‍ച്ചയിലും താഴ്ചയിലുമെല്ലാം തുണയായി നിന്നത് എലിസബത്തായിരുന്നു. കരള്‍ രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കിടന്നപ്പോഴും ബാലയ്ക്ക് എല്ലാവിധ ശുശ്രൂഷയും നല്‍കി എലിസബത്ത് ഒപ്പമുണ്ടായിരുന്നു.. കേരളത്തിന് പുറത്ത് ഒരു ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് എലിസബത്ത്.  ജോലിക്കായി കേരളം വിട്ട് പോകും മുമ്പ് എലിസബത്ത് ഏറെനാള്‍ മാതാപിതാക്കള്‍ക്കൊപ്പം തൃശൂരിലെ വീട്ടിലായിരുന്നു. 

bala reacted About elizabath and amruth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES