Latest News

കുടുംബത്തിനകത്ത് പരിഹരിക്കേണ്ടിയിരുന്ന കാര്യത്തിനെ പൊതുജനത്തിനിടയിലേക്ക് എത്തിച്ചത്തില്‍ ഭാഗമാകേണ്ടി വന്നതില്‍ ദു:ഖമെന്ന് കുറിച്ച് ഛായാഗ്രാഹകന്‍ എല്‍ദോ ഐസക്ക്;  പറ്റിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്ന് എലിസബത്തും; ഷെഫീഖിന്റെ സന്തോഷങ്ങള്‍ എന്ന സിനിമയുടെ പ്രതിഫല തര്‍ക്കത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

Malayalilife
topbanner
കുടുംബത്തിനകത്ത് പരിഹരിക്കേണ്ടിയിരുന്ന കാര്യത്തിനെ പൊതുജനത്തിനിടയിലേക്ക് എത്തിച്ചത്തില്‍ ഭാഗമാകേണ്ടി വന്നതില്‍ ദു:ഖമെന്ന് കുറിച്ച് ഛായാഗ്രാഹകന്‍ എല്‍ദോ ഐസക്ക്;  പറ്റിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്ന് എലിസബത്തും; ഷെഫീഖിന്റെ സന്തോഷങ്ങള്‍ എന്ന സിനിമയുടെ പ്രതിഫല തര്‍ക്കത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

ഷെഫീക്കിന്റെ സന്തോഷം എന്ന  സിനിമയെക്കുറിച്ചും ഉണ്ണി മുകുന്ദനെക്കുറിച്ചുമുള്ള ബാലയുടെ പ്രസ്താവനകള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചിരിക്കുന്നത്. ബാലയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.ചിത്രത്തിന്റെ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച എല്‍ദോ ഐസക്ക് പങ്ക് വച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

ബാലയുമായി നടത്തിയ സ്വകാര്യ സംഭാഷണം തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ലൈവ് ടെലികാസ്റ്റ് ചെയ്യപ്പെട്ടത എന്നും എല്‍ദോ ഐസക് പരാമര്‍ശിച്ചു. ആരെയും തേജോവധം ചെയ്യാനോ തരംതാഴ്ത്തിക്കാണിക്കാനോ വേണ്ടി ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായാണ് എല്‍ദോ ഇതേക്കുറിച്ച് പ്രതികരിച്ചത്.

നമസ്‌കാരം, കുറച്ചു മണിക്കൂര്‍കളായി ഷെഫീക്കിന്റെ സന്തോഷം എന്നാ സിനിമയുമായി ബദ്ധപ്പെട്ട് സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന എന്റെ ഫോണ്‍ സംഭാഷണം ഒരു ചാനലിനോ, ഓണ്‍ലൈന്‍ മീഡിയക്കോ കൊടുത്ത ഇന്റര്‍വ്യൂവിന്റെ ഭാഗമായിട്ടുള്ളത് അല്ല. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ബാലയുമായി നടത്തിയ സ്വകാര്യ സംഭാഷണമാണ്. എന്റെ അറിവോ സമ്മതമോ കൂടാതെയാണ് ലൈവ് ടെലികാസ്റ്റ് ചെയ്യപ്പെട്ടത്. സിനിമ വ്യവസായത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഞാന്‍ മനപൂര്‍വമായി ആരെയും തേജോവധം ചെയ്യാനും തരംതാഴ്ത്തി കാണിക്കാന്‍വേണ്ടിയും നാളിതുവരെ പ്രവര്‍ത്തിച്ചിട്ടില്ല.

സിനിമാട്ടോഗ്രാഫര്‍ എന്ന നിലയില്‍ എന്റെ കരിയറിലെ മികച്ച ഒരു സിനിമ അനുഭവം ആയിരുന്നു ഷെഫീക്കിന്റെ സന്തോഷം. ആയതിനാല്‍ തന്നെ ഈ സിനിമയുടെ മുന്നണിയില്‍ പ്രവര്‍ത്തിച്ചവരും പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും എന്റെ അടുത്ത സ്‌നേഹിതരും പ്രിയപ്പെട്ടവരും ആണ്. ഒരു കുടുംബത്തിനകത്ത് എന്നതുപോലെ പരിഹരിക്കേണ്ടിയിരുന്ന കാര്യത്തിനെ പൊതുജനത്തിനിടയിലേക്ക് എത്തിച്ചത്തില്‍ മനസ്സ് അറിയാതെയാണെങ്കിലും ഞാനും ഭാഗമാകേണ്ടി വന്നതില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നു.

30 ദിവസം കേരളത്തില്‍ ഷൂട്ട് പ്ലാന്‍ ചെയ്ത ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമ 21 ദിവസം കൊണ്ട് ഞങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്റെ മുന്‍ സിനിമകളും ഇത്തരത്തില്‍ തന്നെ ഷെഡ്യൂള്‍ പ്ലാന്‍ ചെയ്ത ദിവസങ്ങള്‍ക്കു മുന്‍പ് തീര്‍ത്തിട്ടുള്ളതാണ്. മുന്‍പും പറഞ്ഞു ഉറപ്പിച്ചിട്ടുള്ള പ്രതിഫലത്തില്‍ നിന്നും പല വിട്ടുവീഴ്ചകളും ചെയ്തിട്ടുമുണ്ട്. ഈ സിനിമയുടെ ആവശ്യങ്ങള്‍ക്ക് അല്ലാതെ പ്രൊഡക്ഷന്റെ ചിലവില്‍ ഒരു ദിവസം പോലും യാത്ര ചെയ്യുകയോ ഹോട്ടലില്‍ താമസിക്കുകയോ ചെയ്തിട്ടില്ല. ബാലയുടെ ഇന്റര്‍വ്യൂന് ശേഷം വസ്തുതാ വിരുദ്ധമായ പല പ്രസ്താവനകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്നുണ്ട്. തീര്‍ത്തും അപലപനീയം എന്നേ പറയാന്‍ സാധിക്കു. ഈ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും എന്റെ ഖേദം പ്രകടിപ്പിക്കുന്നു എന്നുമായിരുന്നു കുറിപ്പ്.

പിന്നാലെ ബാലയുടെ ആരോപണങ്ങള്‍ സത്യമാണെന്ന് എലിസബത്തും അറിയിച്ചു. ഇവര്‍ പറ്റിക്കുമെന്ന് ആദ്യമെ തന്നെ ബാലയോട് പറഞ്ഞിരുന്നുവെന്നും അഡ്വാന്‍സ് മേടിച്ചുവേണം അഭിനയിക്കാനെന്ന തന്റെ വാക്കു കേള്‍ക്കാതെയാണ് ബാല ചിത്രത്തില്‍ അഭിനയിച്ചതെന്നും എലിസബത്ത് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറയുന്നു. 

''സിനിമയുടെ ചിത്രീകരണം കഴിഞ്ഞ സമയത്തും പ്രതിഫലം പിന്നീട് തന്നാല്‍ മതി, തിരക്കുപിടിക്കേണ്ടെന്നാണ് അവരോട് പറഞ്ഞിരുന്നത്. അതിനുശേഷം ഡബ്ബിങിന്റെ സമയത്തും ചോദിച്ചു. അവിടെ വച്ചാണ് ലൈന്‍ പ്രൊഡ്യൂസര്‍ ആയ വിനോദ് മംഗലത്തുമായി വഴക്കാകുന്നത്. അങ്ങനെ ഡബ്ബിങിന് പോകാതിരുന്നു. പക്ഷേ സിനിമയല്ലേ, ദൈവമല്ലേ എന്നു പറഞ്ഞ് ഡബ്ബിങ് പൂര്‍ത്തിയാക്കി കൊടുത്തു. അതിനു ശേഷം വിളിച്ചിട്ടും ഒരു തീരുമാനവുമില്ല. ബാലയ്ക്ക് തന്നെ നാണക്കേടായിട്ടാണ് പിന്നീട് വിളിക്കാതിരുന്നത്. 

ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്ന് എന്റെ അച്ഛനെ ഇറക്കിവിടാന്‍ നോക്കി. പത്ത് ലക്ഷം കിട്ടിയാലും 25 ലക്ഷം കിട്ടിയാലും ഇദ്ദേഹത്തിനൊന്നുമില്ല. അദ്ദേഹത്തെ വച്ച് തന്നെ സിനിമയെടുക്കാനുള്ള പൈസ സ്വന്തമായുണ്ട്. ഇദ്ദേഹത്തെ എല്ലാവരും പറ്റിക്കും. കാരണം എല്ലാവരെയും വിശ്വാസമാണ്. അതുകൊണ്ടാണ് ഒരു എഗ്രിമെന്റും ഇല്ലാതെ അഭിനയിക്കാന്‍ പോയത്. ഇങ്ങനെയാണ് ബാലയുടെ ഭാര്യ എലിസബത്ത് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇതൊക്കെ പറ്റിക്കാനുള്ള ഭാവമാണെന്ന് താന്‍ ആദ്യമേ ബാലയോട് പറഞ്ഞിരുന്നു എന്നും എലിസബത്ത് കൂട്ടിച്ചേര്‍ക്കുന്നു.

bala unni mukundan ISSUE

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES