Latest News

ഒടുവില്‍ പ്രഖ്യാപനമായി; മോഹന്‍ലാലിന്റെ ബറോസ് അടുത്ത മാര്‍ച്ച് 28ന്  തിയേറ്ററുകളിലേക്ക്; റീലിസ് തിയതി പങ്ക് വച്ചത് ത്രീഡി പോസ്റ്ററില്‍

Malayalilife
 ഒടുവില്‍ പ്രഖ്യാപനമായി; മോഹന്‍ലാലിന്റെ ബറോസ് അടുത്ത മാര്‍ച്ച് 28ന്  തിയേറ്ററുകളിലേക്ക്; റീലിസ് തിയതി പങ്ക് വച്ചത് ത്രീഡി പോസ്റ്ററില്‍

ഒടുവില്‍ ആരാധകര്‍ കാതതിരുന്ന ആ പ്രഖ്യാപനം എത്തി. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ വമ്പന്‍ അപ്ഡേറ്റ് പുറത്തുവന്നു. ബറോസിന്റെ റിലീസ് തീയതിയാണ് പ്രഖ്യാപിച്ചത്,. 2024 മാര്‍ച്ച് 28ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ത്രീഡി പോസ്റ്റര്‍ സഹിതമാണ് റിലീസ് തീയതി പുറത്തുവിട്ടത്. ചിത്രത്തിന്റെ ഒരു പ്രധാന അപ്ഡേറ്റ് ഇന്ന് വൈകിട്ട് എത്തുമെന്ന് മോഹന്‍ലാല്‍ ഇന്നലെ അറിയിച്ചിരുന്നു.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ബറോസ് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24നായിരുന്നു. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. ആശിര്‍വാദ് സിനിമാസിന്റ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ബറോസ് നിര്‍മ്മിക്കുന്നത്.

 ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍,? ജിത്തു ജോസഫിന്റെ നേര് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന മോഹന്‍ലാല്‍ റിലീസായിരിക്കും ബറോസ്.

അതേസമയം മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ അടുത്ത ഷെഡ്യൂള്‍ ജനുവരിയില്‍ അമേരിക്കയില്‍ ആരംഭിക്കും. തുടര്‍ന്ന് യു.കെയിലും അബുദാബിയിലും ചിത്രീകരണം നടക്കും. ഡല്‍ഹിയിലും ലഡാക്കിലുമായിരുന്നു ആദ്യ ഷെഡ്യൂള്‍. എമ്പുരാന്‍ ഷെഡ്യൂള്‍ ബ്രേക്ക് ആയതോടെ അക്ഷയ് കുമാറിനെ നായകനാക്കി അലി അബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ചോട്ടേ മിയാന്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് ജോയിന്‍ ചെയ്തു.

 

Read more topics: # ബറോസ്
barroz movie releases

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES